'ഓപ്പണറായി അഭിഷേകിനൊപ്പം സഞ്ജു വേണ്ട, പകരം വേണ്ടത് ഈ താരങ്ങൾ'; മുൻ ഇന്ത്യൻ താരം ശ്രീകാന്ത്

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കുകയാണ്

dot image

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതിനകം തന്നെ നിരവധി മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും തങ്ങളുടെ ഇഷ്ട ഇലവനെ നിർദേശിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏഷ്യ കപ്പ് ഇന്ത്യൻ ഇലവനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യൻ ഓപ്പണറും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.

അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി സഞ്ജു വേണ്ടെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം. അഭിഷേക് ശര്‍മക്കൊപ്പം ഐപിഎല്ലിലെ ടോപ് സ്കോററായ സായ് സുദര്‍ശനോ വൈഭവ് സൂര്യവന്‍ഷിയോ യശസ്വി ജയ്സ്വാളോ ആണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരിലൊരാളെ ടീമിലെടുക്കാമെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെ സഞ്ജുവിന്‍റെ ബലഹീനത ചൂണ്ടിക്കാട്ടിയാണ് ഓപ്പണർ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കരുതെന്ന നിർദേശം ശ്രീകാന്ത് മുന്നോട്ട് വെച്ചത്.

ഐ പി എല്ലിനും ശേഷം ഇംഗ്ലണ്ടിലും അസാമാന്യ പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. സായ് സുദര്‍ശന്‍ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ താരമാണ്. ജയ്സ്വാളും ഐപിഎല്ലില്‍ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ മൂന്ന് പേരില്‍ ഒരാളാണ് അഭിഷേകിനൊപ്പം ഏഷ്യാ കപ്പില്‍ ഓപ്പണറാകേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യക്കായി 31 ടി20 മത്സരങ്ങളില്‍ കളിച്ച സഞ്ജു ഇതുവരെ 33.62 ശരാശരിയിലും 157.09 സ്ട്രൈക്ക് റേറ്റിലും 908 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളുമാണ് സ‍്ജുവിന്‍റെ പേരിലുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ ബാക്ക് അപ്പ് ഓപ്പണറായ ജയ്സ്വാള്‍ 23 ടി20 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും അടക്കം 164 സ്ട്രൈക്ക് റേറ്റില്‍ 723 റണ്‍സ് നേടി. അതേ സമയം വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ നിറം മങ്ങി.

Content Highlights:  Former Indian player Srikkanth on sanju samson slot in asia cup

dot image
To advertise here,contact us
dot image