
ഏഷ്യാ കപ്പിൽ പാകിസ്താൻ ഉൾപ്പെട്ട ഗ്രൂപ്പിൽ കളിക്കാൻ ഇന്ത്യൻ ടീം തയാറാവില്ലെന്നാണ് കരുതുന്നതെന്ന് മുൻ ഇന്ത്യൻ താരം കേദർ ജാദവ്. ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുൻ താരങ്ങൾ പിന്മാറിയത് പോലെ ഇന്ത്യയുടെ നിലവിലെ ടീമും പിന്മാറുമെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും കേദർ ജാദവ് കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ത്യൻ ടീം പാകിസ്താനുമായി കളിക്കരുതെന്ന് വ്യക്തമാക്കി മറ്റൊരു മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രംഗത്തെത്തിരുന്നു.
കായികതാരമായാലും സിനിമാ നടനായാലും വലുത് രാജ്യതാൽപര്യമാണെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ ക്രിക്കറ്റ് കളിക്കുന്നതെല്ലാം എത്രയോ അപ്രധാനമാണ്. ഹർഭജൻ കൂട്ടിച്ചേർത്തു.
അടുത്തിടെ സമാപിച്ച വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ ഹർഭജൻ ഭാഗമായിരുന്നു, ഗ്രൂപ്പ് ഘട്ടത്തിലും സെമി ഫൈനലിലും പാകിസ്തനുമായി കളിക്കാൻ ഇന്ത്യ വിസമ്മതിച്ചു. ശിഖർ ധവാൻ, യുവരാജ് സിംഗ്, ഹർഭജൻ, ഇർഫാൻ പത്താൻ, സുരേഷ് റെയ്‌ന, യൂസഫ് പത്താൻ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന ടീം പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിലപാട് സ്വീകരിച്ചത്.
പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പരസ്പരം പോരാടും. ഗ്രൂപ്പ് എ യിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ടീമുകളും അണിനിരയ്ക്കും.
സെപ്‌തംബർ 14 ന് ഇന്ത്യയും പാക്സിതാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം നടക്കും. സെപ്തംബർ ഒമ്പതിന് തുടങ്ങുന്ന ഗ്രൂപ്പ് മത്സരങ്ങൾ സെപ്തംബർ 19 നാണ് അവസാനിക്കുക. സൂപ്പർ 4 മത്സരം സെപ്തംബർ 20 മുതൽ ആരംഭിച്ച് 26 വരെ നടക്കും. 28 ന് ഫൈനൽ നടക്കും. 2023-ലെ ഏഷ്യാ കപ്പ് കിരീടം നിലവിലെ ചാംപ്യന്മാരായ ഇന്ത്യയാണ് സ്വന്തമാക്കിയത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.
Content Highlights:; India vs Pakistan Asia Cup match 'nahi hoga' says former indian cricketer kedar jadhav