രംഗണ്ണൻ വിട്ട് പോയിട്ടില്ല…ഇജ്ജാതി എനർജി; വേദിയിൽ ചുവടുവച്ച് ഫഹദ് ഫാസിൽ, വൈറലായി വീഡിയോ

വേദിയിൽ ഫഹദ് ഡാൻസ് കളിച്ചപ്പോൾ തന്നെ സദസ്സിൽ ഇരുന്നവർ ആവേശഭരിതരായി.

dot image

ഓടും കുതിര ചാടും കുതിര സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ ചുവടുവച്ച് ഫഹദ് ഫാസിൽ. കാണികൾ എല്ലാവരും ഫഹദ് ഡാൻസ് കളിക്കണമെന്ന് നിർബന്ധിച്ചപ്പോഴാണ് രണ്ട് സ്റ്റെപ്പ് ഇട്ടത്. അതും ആവേശം സിനിമയിൽ ഫഹദിന്റെ ഐകോണിക് ഡാൻസ്. വേദിയിൽ ഫഹദ് ഡാൻസ് കളിച്ചപ്പോൾ തന്നെ സദസ്സിൽ ഇരുന്നവർ ആവേശഭരിതരായി.

പൊതുവെ സിനിമ പ്രൊമോഷൻ പരിപാടികളിൽ ഇത്രയും ആക്റ്റീവ് ആകാത്ത ഫഹദ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫഹദിനൊപ്പം വേദിയിൽ വിനയ് ഫോർട്ടും കല്യാണി പ്രിയദർശൻ സംവിധായൻ അൽത്താഫ് സലിം എന്നിവരും ഉണ്ടായിരുന്നു.

അതേസമയം, അൽത്താഫ് സലിം ഒരുക്കുന്ന ഓടും കുതിര ചാടും കുതിരയാണ് ഇനി പുറത്തുവരാനുള്ള ഫഹദ് ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. റൊമാൻസും കോമഡിയും കൂടിക്കലർന്ന് ഈ വർഷത്തെ ഓണം ഫഫ തൂക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. ഫഹദ് ഫാസിലിനൊപ്പം കല്യാണി പ്രിയദർശനും രേവതി പിള്ളയുമാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ആഗസ്റ്റ് 29 ന് ഓണം റിലീസായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്.

Content Highlights: Fahadh Faasil dances on stage during movie promotion

dot image
To advertise here,contact us
dot image