
ഈ വർഷത്തെ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നേടിയപ്പോൾ ടീമിലെ പ്രധാന ഘടകങ്ങളായിരുന്നു ഇന്ത്യൻ വെറ്ററൻ കളിക്കാരായ വിരാട് കോഹ്ലിയും ഭുവനേശ്വർ കുമാറും. ഐപിഎല്ലിൽ ആദ്യമായാണ് ആർസിബി കിരീടം സ്വന്തമാക്കുന്നത്.
ഐപിഎൽ കിരീടത്തിന് ശേഷം വിരാടുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ഭുവി. ടോക്ക് വിത്ത് മഹേന്ദ്ര എന്ന് യൂട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ അവരുടെ സംസാരമെല്ലാം കുടുംബത്തെ ചുറ്റിപറ്റിയാണെന്നും ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നത് വളരെ കുറച്ചാണെന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോൾ കാര്യങ്ങളെല്ലാം വ്യത്യസ്തമാണ്. ഇപ്പോൾ ഞങ്ങൾ കാണുമ്പോഴെല്ലാം കുടുംബത്തെ കുറിച്ചാണ് സംസാരിക്കുന്നത്, അല്ലെങ്കിൽ ഗ്രൗണ്ടിന് വെളിയിലെ കാര്യങ്ങളെ കുറിച്ചാണ്. എല്ലാവർക്കും ഇപ്പോൽ കുടുംബമുണ്ട്. ക്രിക്കറ്റിനേക്കാൾ അധികമായി ജീവിതത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്.
നേരത്തെ ഞങ്ങൾ കല്യാണം കഴിക്കുന്നതിന് മുമ്പ്, യുവാക്കളായിരുന്നപ്പോൾ ബോയ്‌സ് ഫണ്ണായിരുന്നു കൂടുതലും. അവിടെയാണ് ഈ മാറ്റം വന്നിരിക്കുന്നത്,' ഭുവനേശ്വർ പറയുന്നു.
എന്നാൽ ഗ്രൗണ്ടിൽ വെച്ച് പ്രൊഫഷണലാണെന്നും കളിക്കാൻ നേരം അങ്ങനെ സൗഹൃദം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഞങ്ങൾ പ്രൊഫഷണലാണ്. കളത്തിൽ ഇറങ്ങുമ്പോൾ മികച്ച കളി പുറത്തെടുക്കാൻ ആ ബോണ്ട് വേണമെന്ന് നിർബന്ധമില്ല. ആർസിബി കളിക്കാരെ ടീമിലെടുക്കുമ്പോൾ, അത് ഞാൻ ആയാലും വിരാട് ആയാലും അങ്ങനെ തന്നെ അതിന് ബോണ്ട് ആവശ്യമില്ല. എന്നാൽ ഗ്രൗണ്ടിന് വെളിയിൽ ഞാൻ പറഞ്ഞത് പോലെ ഞങ്ങളെല്ലാം പക്വതയുള്ളവരായി മാറി, ഞങ്ങൾക്ക് പ്രായം കൂടി, അതിനാൽ തന്നെ സംഭാഷണങ്ങളും വ്യത്യസ്തമായി,' അദ്ദേഹം പറഞ്ഞു.
Content Highlights- Bhuvaneswar Kumar Talks About his conversations with Virat Kohli