സ്വാദിഷ്ടമായ 'കൊച്ചമ്മിണീസ് ടൂണ തോരന്‍' എളുപ്പത്തില്‍ തയ്യാറാക്കാം; കൊച്ചമ്മിണീസ് 'രുചി പോര്' 2025

എളുപ്പത്തില്‍ ടൂണ തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

dot image

പലരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് ടൂണ തോരന്‍. എളുപ്പത്തില്‍ ടൂണ തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍
ചൂരമീന്‍- അരകിലോ
മഞ്ഞള്‍പൊടി-1 ടീസ്പൂണ്‍
ചെറിയ ഉള്ളി-20
പച്ചമുളക്-4
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ള-6
തേങ്ങ-1 മുറി
കൊച്ചമ്മണീസ് ജീരകം-1 ടീസ്പൂണ്‍
പുളി-രണ്ട് ചുള
കൊച്ചമ്മണീസ് സാമ്പാര്‍പൊടി-1 ടീസ്പൂണ്‍
കൊച്ചമ്മണീസ് മുളക്‌പൊടി-2 ടീസ്പൂണ്‍
കൊച്ചമ്മണീസ് മല്ലിപ്പൊടി-2 ടീസ്പൂണ്‍
കൊച്ചമ്മണീസ് മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
ഉലുവപൊടി-അര ടീസ്പൂണ്‍
കുരുമുളക്‌പൊടി-1 ടീസ്പൂണ്‍
വെളിച്ചെണ്ണ-2 ടേബിള്‍ സപൂണ്‍
നാരകത്തില-1
ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം
അരകിലോ ചൂരമീന്‍ ദശ മാത്രം എടുത്ത് അരടീസ്പൂണ്‍ മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിച്ച് വേവിച്ച് ഊറ്റി ചൂടാറാന്‍ മാറ്റിവയ്ക്കണം. തിളപ്പിച്ച വെള്ളവും മാറ്റി വയ്ക്കണം. 20 ചെറിയ ഉള്ളി 4 പച്ചമുളക് ഒരു കഷണം ഇഞ്ചി 6 അല്ലി വെളുത്തുള്ളി ഇവ മിക്‌സി ജാറിലിട്ട് ഒന്ന് ചതച്ച് എടുക്കണം. ഒരു മുറി തേങ്ങ തിരുമി ഒരു ടീസ്പൂണ്‍ കൊച്ചമ്മിണീസിന്റെ ജീരകം ചേര്‍ത്ത് ഒന്ന് ചതച്ച് മാറ്റി വയ്ക്കണം. മീന്‍ വേവിച്ച് മാറ്റി വച്ചിരിക്കുന്ന വെള്ളത്തില്‍ നിന്നും കുറച്ച് വെള്ളം എടുത്ത് രണ്ട് ചുള കുടം പുളി കഴുകി ഇട്ട് കുതിരാന്‍ മാറ്റിവയക്കണം.

ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ കൊച്ചമ്മിണീസിന്റെ സാമ്പാര്‍ പൊടി ഒരു ടീസ്പൂണ്‍ മുളക് പൊടി രണ്ട് ടീസ്പൂണ്‍ മല്ലി പൊടി കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍ ഉലുവ പൊടി അര ടീസ്പൂണ്‍ കുരുമുളക് പൊടി ഇത്രയും പൊടികള്‍ എടുത്ത് അതിലേക്ക് മീന്‍ വേവിച്ചതിന്റെ ബാക്കി ഉള്ള വെള്ളത്തില്‍ നിന്നും ചേര്‍ത്ത് കുറുകെ കലക്കി വയ്ക്കുക. മീന്‍ ചൂടാറുമ്പോള്‍ കൈ കൊണ്ട് പൊടിച്ച് മുള്ള് ഉണ്ടെങ്കില്‍ അതു മാറ്റി വെക്കുക.

ഒരു ചീനിചട്ടി ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ ഉഴുന്ന് പരിപ്പ് രണ്ട് തണ്ട് കറിവേപ്പില ഇവ മൂപ്പിച്ച ശേഷം രണ്ട് വറ്റല്‍മുളകും മുറിച്ച് ചേര്‍ത്ത ശേഷം ചതച്ച് വച്ചിരിക്കുന്ന ഉള്ളി കൂട്ട് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് രണ്ട് കഷണം തേങ്ങ അരിഞ്ഞതും ചേര്‍ക്കാം. ഇതിലേക്ക് കലക്കി വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് ഇളക്കി പച്ചമണം മാറുമ്പോള്‍ പുളിവെളളത്തോടെ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കാം. ഇതിലേക്ക് ഒരു നാരകത്തില ചേര്‍ക്കാം. തിളച്ച് കുറുകുമ്പോള്‍ പൊടിച്ച് വച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് കൊടുക്കാം. നന്നായി ഇളക്കി പാകത്തിന് ഉപ്പും ചേര്‍ക്കാം. വറ്റുമ്പോള്‍ ചതച്ച തേങ്ങാ കൂട്ട് ചേര്‍ത്ത് ചിക്കി തോര്‍ത്തി എടുക്കാം. അപാര രുചിയില്‍ കൊച്ചമ്മിണീസ് ടൂണ തോരന്‍ റെഡി.

Content Highlights: kochammini foods cooking competition tuna thoran

dot image
To advertise here,contact us
dot image