
മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്‌റൈന്‍ വേദിയാകുന്നു. 21ഓളം കായിക ഇനങ്ങളാകും ഗെയിംസില്‍ അരങ്ങേറുക. ആദ്യമായാണ് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈൻ വേദിയാകുന്നത്. ഒക്ടോബര്‍ 22 മുതല്‍ 31 വരെ സാഖിറിലെ എക്‌സിബിഷന്‍ വേള്‍ഡിലാണ് നാഷണല്‍ ഏഷ്യന്‍ യൂത്ത് ഗെയിംസ്. ഉദ്ഘാടന ചടങ്ങ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. അത്യാധുനിക സ്‌റ്റേഡിയങ്ങളാണ് മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 21 കായിക ഇനങ്ങള്‍ അരങ്ങേറും. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.
ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി സി.ഇ.ഒ സാറ ബുഹിജി, ബഹ്‌റൈന്‍ ഒളിമ്പിംക്‌സ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഫാരിസ് അല്‍ കല്‍ഹേജി എന്നിവരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് അന്തിമ കരാരില്‍ ഒപ്പുവച്ചു. ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള കായിക മത്സരങ്ങളുടെ പ്രധാന കേന്ദ്രമായി ബഹ്‌റൈനെ മാറ്റുകയണ് ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
Content Highlights: Bahrain to host third Asian Youth Games