ദിവസവും ഒരു അല്ലി വെളുത്തുളളി കഴിച്ചാല്‍ എന്ത് സംഭവിക്കും

എന്തൊക്കെ ഗുണങ്ങളാണ് വെളുത്തുള്ളി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്നത്

dot image

വെളുത്തുള്ളി ചേര്‍ത്താല്‍ ഏതൊരു വിഭവത്തിന്റെയും രുചി വര്‍ധിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ പച്ചയ്ക്ക് വെളുത്തുളളി കഴിച്ചാലോ? അതിന് ഗുണം കൂടും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത് മുതല്‍ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുന്നതുവരെയുള്ള പല ഗുണങ്ങള്‍ വെളുത്തുളളി കഴിക്കുന്നതില്‍ നിന്ന് ലഭിക്കുന്നു. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

വെളുത്തുള്ളിക്ക് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും കഴിയും.

അസ്ഥികള്‍ക്ക് ബലം നല്‍കുന്നു

സ്ത്രീ ഹോര്‍മോണായ ഇസ്ട്രാജന്റെ അളവ് വര്‍ധിപ്പിക്കാനും അസ്ഥികളുടെ സാന്ദ്രതയും ശക്തിയും വര്‍ധിപ്പിക്കാനും സഹായകമാകുന്ന സംയുക്തങ്ങള്‍ വെളുത്തുളളിയില്‍ അടങ്ങിയിട്ടുണ്ട്.

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ തലച്ചോറിലെ കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല ഇത് ഓര്‍മ്മക്കുറവിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

ഒരു അല്ലി പച്ച വെളുത്തുളളി കഴിച്ച് ദിവസം ആരംഭിക്കുന്നത് സ്വാഭാവികമായും പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കാരണം വെളുത്തുള്ളിയില്‍ നിന്നുളള പ്രതിരോധ തന്മാത്രയായ 'അലിസിന്‍' ശരീരത്തിലെ അണുബാധകളെ ചെറുക്കുകയും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഹൃദയാരോഗ്യത്തെ സഹായിക്കുന്നു

വെളുത്തുള്ളി പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ (LDL) , രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുകയും ഹൃദ്‌രോഗ സ്ധ്യത കുറയ്ക്കുകയും ചെയ്യും. ഇത് സ്‌ട്രോക്ക് (പക്ഷാഘാതം)വരുന്നത് തടയാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

വെളുത്തുള്ളി ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുകയും പോഷകങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഒരു ചെറിയ അല്ലി വെളുത്തുള്ളി ദിവസവും കഴിക്കുന്നത് വയറ് വീര്‍ക്കുന്നതും അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

വെളുത്തുളളി പ്രകൃതിദത്തമായ ഡീടോക്‌സിഫയര്‍ ആണ്

കരളിന്റെ പ്രവര്‍ത്തനത്തെ സഹായിക്കാനും രക്തം ശുദ്ധീകരിക്കാനും ശരീരത്തില്‍നിന്ന് വിഷവസ്തുക്കളെ പുറന്തളളാനും വെളുത്തുളളി സഹായിക്കുന്നു.

പനിയും ജലദോഷവും ചെറുക്കുന്നു

വെളുത്തുളളിയുടെ ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ജലദോഷത്തിന്റെയും പനിയുടെയും തീവ്രത കുറയ്ക്കുന്നു.

Content Highlights :What happens to your body if you eat a clove of garlic every day?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us