അവൻ ഇവിടെ ഒരുപാട് കാലമുണ്ടാകും; ഇന്ത്യൻ യുവതാരത്തെ പുകഴ്ത്തി ശാസ്ത്രി

ലോങ് ഇന്നിങ്‌സ് കളിക്കാനും കാണികളെ എൻടെർടെയ്ൻ ചെയ്യാനും അദ്ദേഹത്തിന് സാധിക്കുമെന്ന് ശാസ്ത്രി പറഞ്ഞു

dot image

ഇന്ത്യൻ യുവ നായകൻ ശുഭ്മാൻ ഗില്ലിനെ വാനോളം പുക്‌ഴ്ത്തി മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ രവി ശാസ്ത്രി. ഗില്ലിന്റെ ശാന്തമായ എന്നാൽ സംയനമുള്ള ബാറ്റിങ്ങിനെയാണ് അദ്ദേഹം പുകഴ്ത്തിയത്. ലോങ് ഇന്നിങ്‌സ് കളിക്കാനും കാണികളെ എൻടെർടെയ്ൻ ചെയ്യാനും അദ്ദേഹത്തിന് സാധിക്കുമെന്ന് ശാസ്ത്രി പറഞ്ഞു. പ്രായം അധികമാകാത്തതിനാൽ അദ്ദേഹം ഒരുപാട് കാലം കളിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

'ചോദ്യങ്ങളൊന്നും വേണ്ട, ഗിൽ ഒരുപാട് കാലം കളിക്കുമെന്ന് ഉറപ്പാണ്. അവന് എന്ത് നല്ല പരമ്പരയാണ് ഇംഗ്ലണ്ടിലുണ്ടായിരുന്നതെന്ന് നമ്മൾ കണ്ടതാണ്. അവന് 25 വയസ്സ് മാത്രമേയുള്ളൂ. ഇപ്പോൾ ലഭിച്ച ഈ അവസരങ്ങളും കാഴ്ചവെച്ച ഈ പ്രകടനങ്ങളും ഇനിയും മെച്ചപ്പെടുമെന്നുറപ്പാണ്.

അവൻ ഇപ്പോൾ തന്നെ ഏറ്റവും മികച്ചവരിൽ ഒരാളാണ്. അവൻ കംപോസ്ഡാണ്. രാജകീയനാണെന്ന് നിങ്ങൾക്ക് അവനെ നോക്കുമ്പോൾ തന്നെ അറിയാം. അവൻ കളിക്കുന്ന രീതി, കണ്ണുകൾക്ക് കുളിർമ നൽകുന്നതാണ്. മികച്ച താളമുള്ള ലോങ് ഇന്നിങ്‌സ് കളിക്കാൻ സാധിക്കുന്ന ഒരു താരമാണ് അദ്ദേഹം,' ശാസ്ത്രി പറഞ്ഞു.

ഇംഗ്ലണ്ട് പരമ്പരയിൽ മികച്ച പ്രകടനമാണ് ഗിൽ ബാറ്റ് കൊണ്ട് കാഴ്ചവെച്ചത്. 10 ഇന്നിങ്‌സിൽ നിന്നും 754 റൺസാണ് അദ്ദേഹം അടിച്ചുക്കൂട്ടിയത്. മൂന്ന് സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് താരം തികച്ചത്. ഒരു പരമ്പരയിൽ ഒരു ഇന്ത്യൻ നായകൻ നേടുന്ന ഏറ്റവും ഉയർന്ന് സ്‌കോറാണിത്.

Content Highlights- Ravi Shastri Praises Shubman Gill

dot image
To advertise here,contact us
dot image