ഏകദിനം കളിച്ചിട്ട് മാസങ്ങൾ! എന്നിട്ടും ബാബറിനെ മറികടന്ന് രോഹിത് ശർമ; പ്രിൻസ് തന്നെ ഒന്നാമൻ

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മോശം പ്രകടനമാണ് ബാബറിന് തിരിച്ചടിയായത്.

dot image

ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. മുൻ പാകിസ്ഥാൻ നായകൻ ബാബർ അസമിനെ മറികടന്നാണ് രോഹിത് രണ്ടാം സ്ഥാനത്തെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മോശം പ്രകടനമാണ് ബാബറിന് തിരിച്ചടിയായത്.

വിൻഡീസിനെതിരെയുള്ള പരമ്പരയിൽ മൂന്ന് മത്സരത്തിൽ നിന്നുമായി 18.66 ശരാശരിയിൽ നിന്നും 56 റൺസ് മാത്രമാണ് ബാബറിന് നേടാൻ സാധിച്ചത്. സമീപകാലത്തുള്ള ബാബറിന്റോ മോശം ഫോം അദ്ദേഹം തുടരുകയാണ്.

756 റേറ്റിങ് പോയിന്റുള്ള രോഹിത് 784 പോയിന്റുള്ള ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്ലിന് പിറകിലാണ്. ഗിൽ തന്റെ ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. നാലാം സ്ഥാനത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലിയാണ്.

ഇന്ത്യ ജേതാക്കളായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലാണ് ഇന്ത്യൻ താരങ്ങൾ അവസാനമായി ഏകദിന മത്സരങ്ങളിൽ കളിച്ചത്. ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ 15ൽ അഞ്ച് ഇന്ത്യക്കാരാണ് ഇടം നേടിയത്. ശ്രേയസ് അയ്യർ എട്ടാം സ്ഥാനത്ത് തുടരുമ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ 15ാം സ്ഥാത്താണ്.

Content Highlights- Rohit Sharma Overtakes Babar Azam in Odi Batters Rankings

dot image
To advertise here,contact us
dot image