
നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മലയാളി കൂടിയായ കരുൺ നായർക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം ലഭിക്കുന്നത്.
ഇന്ത്യൻ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെട്ടപ്പോള്‍ പ്രിയപ്പെട്ട ക്രിക്കറ്റ് എനക്ക് വീണ്ടുമൊരു അവസരം കൂടി തരൂവെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കരുൺ കഴിഞ്ഞ സീസണിലെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടെയാണ് വീണ്ടും ടീമിലെത്തിയത്. എന്നാൽ താരത്തിന് ഈ പരമ്പരയിൽ തിളങ്ങാനായില്ല. നാല് മത്സരങ്ങളിൽ നിന്ന് ഒരു അർധ സെഞ്ച്വറിയടക്കം 205 റൺസ് മാത്രമാണ് നേടാനായത്.
Karun Nair has opened up on a viral video of him allegedly breaking down in dressing room while being consoled by KL Rahul.#ENGvsIND #KarunNair #KLRahul #CricketTwitter pic.twitter.com/IvmtyokLoM
— InsideSport (@InsideSportIND) August 12, 2025
ഇതിനിടെ ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ നിരാശനായി ഇരുന്ന് കരയുന്ന കരുണിനെ തോളില്‍ കൈയിട്ട് രാഹുല്‍ ആശ്വസിപ്പിക്കുന്ന സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
പിന്നാലെ പലരും രാഹുലിന്‍റെ കരുതലിനെ പ്രശംസിച്ച് രംഗത്തുവരികയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടി വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്നവരാണ് ഇരുവരും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിദര്‍ഭയിലേക്ക് കരുണ്‍ കൂടുമാറിയെങ്കിലും അടുത്ത സീസണ്‍ മുതല്‍ വീണ്ടും കര്‍ണാടകക്ക് വേണ്ടി കളിക്കാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ അന്ന് താന്‍ കരയുന്നതും രാഹുല്‍ തോളില്‍ കൈയിട്ട് ആശ്വസിപ്പിക്കുന്നതുമായ ആ വിഡോയ യഥാര്‍ത്ഥമല്ലെന്നും ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഉപയോഗിച്ച് തയാറാക്കിയ ദൃശ്യമാണ് ആരാധകര്‍ കണ്ടതെന്നും തുറന്നു പറയുകയാണ് കരുണ്‍ നായരിപ്പോള്‍.
അത് എഐ ഉപയോഗിച്ചുണ്ടാക്കിയ വീഡിയോ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. ആ വിഡിയോ യഥാര്‍ത്ഥമാണെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ ബാല്‍ക്കണിയില്‍ ഒരുമിച്ച് ഇരുന്നിരുന്നു എന്നത് ശരിയാണ്. പക്ഷെ പിന്നീട് നിങ്ങള്‍ ദൃശ്യങ്ങളില്‍ കണ്ടതൊന്നും യഥാര്‍ത്ഥമല്ലെന്നും കരുണ്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.
Content Highlights- Karun Nair Opens Up On His Viral Clip With KL Rahul, Says It Was “AI-