പത്തുപേർ പൂജ്യത്തിന് പുറത്ത്; ടീം നേടിയത് നാല് റൺസ്; രാജസ്ഥാൻ ക്രിക്കറ്റിൽ നാണക്കേട്

എതിർ ടീമിന് നാല് റൺസ് വൈഡായി തന്നെ ലഭിച്ചു

dot image

രാജസ്ഥാൻ ക്രിക്കറ്റിന് നാണക്കേടിന്റെ റെക്കോർഡ്. ജില്ലാ സീനിയര്‍ വനിതാ ടി20 ക്രിക്കറ്റില്‍ സിരോഹി ടീം പുറത്തായത് വെറും നാല് റൺസിന്.


10 ബാറ്റര്‍മാര്‍ റണ്ണെടുക്കാതെ പുറത്തായി. ഒരു താരം രണ്ട് റൺസെടുത്തു. ബാക്കി നേടിയ രണ്ട് റൺസ് എക്സ്ട്രാസ് വഴിയാണ്.

മറുപടി ബാറ്റിംഗില്‍ സികാര്‍ ടീം ഒരു റണ്‍ മാത്രമാണ് ബാറ്റിംഗിലൂടെ നേടിയത്. നാലു റണ്‍സ് വൈഡായി ലഭിച്ചു. ഇതോടെ അധികം മെനക്കെടാതെ സികാർ വിജയതിലെത്തി.

രാജസ്ഥാനിലെ 33 ജില്ലാ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ടൂര്‍ണമെന്റാണ് ഇത്. അതേ സമയം വര്‍ഷങ്ങളായി രാജസ്ഥാന്‍ ക്രിക്കറ്റില്‍ നിലനില്‍ക്കുന്ന കെടുകാര്യസ്ഥതയും ടീം തിരഞ്ഞെടുപ്പിലെ അഴിമതിയുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്.

Content Highlights- Rajasthan Women's T20 Championship: Sirohi Team All-Out For 4 Runs,

dot image
To advertise here,contact us
dot image