
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസവും മുൻ ഇന്ത്യൻ പരിശീലകനുമായ ഗ്രെഗ് ചാപ്പല്‍. ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ നയത്തെ വിമര്‍ശിച്ച ചാപ്പല്‍ പോസിറ്റീവ് ക്രിക്കറ്റ് എന്നാല്‍ അശ്രദ്ധമായി ക്രിക്കറ്റ് കളിക്കുകയെന്നല്ലെന്നും പറഞ്ഞു.
ആക്രമണാത്മകമായ ക്രിക്കറ്റ് കളിക്കുന്നതിൽ തെറ്റില്ല, എന്നാൽ കളിയുടെ എല്ലാ ഘട്ടത്തിലും അത് പിന്തുടരുന്നതിൽ അർത്ഥമില്ല, ചില സമയത്ത് വിക്കറ്റ് പോവാതിരിക്കാൻ കളിക്കണം, ബാസ് ബോൾ ശൈലി ഇംഗ്ലണ്ട് താരങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നിർഭയരായി കളിച്ചുവെന്നും ഗില്ലിന്റെ യുവസംഘം ഇക്കാര്യത്തിൽ കയ്യടികൾ അർഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
Content Highlights: "Positive Doesn't Mean Reckless": Greg Chappell Tears Into Ben Stokes' England