'ഞാനും സിഎസ്കെയും അടുത്ത 20 വര്‍ഷവും ഒരുമിച്ചായിരിക്കും, പക്ഷേ...'; IPL ഭാവിയെക്കുറിച്ച് ധോണി

സിഎസ്‌കെയുമായുള്ള ബന്ധം എന്നെന്നേക്കുമായി നിലനില്‍ക്കുമെന്നുമാണ് ധോണി പറയുന്നത്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയാണ് എപ്പോഴും ചര്‍ച്ചാവിഷയമാവാറുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓരോ സീസണിനും മുന്‍പ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാറുണ്ട്. എപ്പോഴാണ് ഐപിഎല്‍ കളിക്കുന്നത് നിര്‍ത്തുക എന്ന ചോദ്യവും താരം ഒരുപാട് തവണ കേട്ടിട്ടുള്ള ഒന്നാണ്.

ഇപ്പോഴിതാ ഐപിഎല്ലില്‍ തന്റെ ഭാവിയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ധോണി. ധോണിയുടെ ആരാധകരെ ആവേശത്തിലാക്കുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ ഒരുപാട് സമയമുണ്ടെന്നും പക്ഷെ സിഎസ്‌കെയുമായുള്ള ബന്ധം എന്നെന്നേക്കുമായി നിലനില്‍ക്കുമെന്നുമാണ് ധോണി പറയുന്നത്.

'എനിക്ക് തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ടെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്, എന്നാല്‍ മഞ്ഞ ജേഴ്സിയില്‍ തിരിച്ചുവരുന്നതിനെക്കുറിച്ചാണ് നിങ്ങള്‍ ചോദിക്കുന്നതെങ്കില്‍, ഞങ്ങള്‍ എല്ലായ്‌പ്പോഴും മഞ്ഞ ജേഴ്സിയില്‍ തന്നെയായിരിക്കും, ഞാന്‍ കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് മറ്റൊരു കാര്യമാണ്'

'ഞാനും സിഎസ്‌കെയും ഒരുമിച്ചാണ്. നിങ്ങള്‍ക്കറിയാമോ? അടുത്ത 15-20 വര്‍ഷത്തേക്ക് പോലും ഞങ്ങള്‍ ഒരുമിച്ചായിരിക്കും. എന്നുവെച്ചാല്‍ അടുത്ത 15-20 വര്‍ഷത്തേക്ക് ഞാന്‍ കളിക്കുമെന്ന് ആളുകള്‍ കരുതില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎസ് ധോണിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Content Highlights: MS Dhoni Makes Big Remark On Future With CSK

dot image
To advertise here,contact us
dot image