
ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് ഏഷ്യാ കപ്പ് ടൂർണമെന്റ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയും റിഷഭ് പന്തിന് നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിനിടെയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ റിഷഭ് പന്തിന് പരിക്കേൽക്കുന്നത്. ക്രിസ് വോക്സിന്റെ പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ പന്തിന്റെ കാലിൽ പരിക്കേൽക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ പരിക്കേറ്റ കാലുമായി റിഷഭ് പന്ത് ബാറ്റുചെയ്യാനെത്തുകയും നിർണായകമായ അർധ സെഞ്ച്വറി നേടുകയും ചെയ്തു.
🚨BREAKING: Rishabh Pant OUT of Asia cup and West Indies Series🚨
— Cricket Gyan (@cricketgyann) August 7, 2025
No surgery needed for toe fracture from Manchester Test, but he’ll MISS Asia Cup & maybe West Indies Tests.
Source: TOI
.
. #rishabhpant #ruledout #Asiacup #westindies #testmatch #testseries #injured… pic.twitter.com/g59oZ7gFvB
പരിക്ക് കാരണം റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ഇറങ്ങിയിരുന്നില്ല. കൂടാതെ അഞ്ചാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ആറ് ആഴ്ചയെങ്കിലും പന്തിന് വിശ്രമം വേണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
അതേസമയം സെപ്റ്റംബർ ഒൻപതിനാണ് ഏഷ്യാ കപ്പ് ടൂർണമെന്റ് ആരംഭിക്കുന്നത്. സെപ്റ്റംബർ പത്തിന് യുഎഇയ്ക്കെതിരെയാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ക്രിക്കറ്റ് ലോകം ഏറെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ പോരാട്ടം.
Content Highlights: Big Blow For India: Rishabh Pant To Miss Asia Cup 2025, Doubtful For West Indies Tests