
ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മുംബൈ വിടാനുള്ള തീരുമാനത്തിൽ നിന്ന് യുവ ഓപണർ യശസ്വി ജയ്സ്വാൾ യു ടേൺ അടിച്ചതിന് പിന്നിൽ സീനിയർ താരം രോഹിത് ശർമയുടെ ഉപദേശം. മുംബൈ ടീമിൽ തന്നെ നിൽക്കാൻ രോഹിത് ആവശ്യപ്പെട്ട പ്രകാരമാണ് ഗോവയിലേക്ക് മാറാനുള്ള തീരുമാനം ജയ്‌സ്വാൾ പിൻവലിച്ചതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിങ്ക്യ നായിക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മുംബൈ ക്രിക്കറ്റിലൂടെയാണ് തനിക്ക് ഒരു പ്ലാറ്റ്‌ഫോം ലഭിച്ചതെന്നും ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ കഴിഞ്ഞതെന്നും അത് മറക്കരുതെന്നും രോഹിത് യശസ്വിയോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിൽ നിന്ന് ഗോവയിലേക്ക് മാറാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യശസ്വി ജയ്സ്വാൾ മൂന്ന് മാസങ്ങൾക്ക് മുമ്പ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു. എന്നാല്‍ താന്‍ തുടര്‍ന്നും മുംബൈക്കായി കളിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് താരം പിന്നീട് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.
ഗോവയിലേക്ക് മാറാൻ അനുവാദം തേടിയുള്ള എൻഒസി ആവശ്യം പിൻവലിക്കുന്നതായി വ്യക്തമാക്കി യശസ്വി ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന് മെയിൽ അയക്കുകയും ചെയ്തു. നേരത്തെ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറും ഗോവ ടീമിലേക്ക് മാറിയിരുന്നു. ക്രിക്കറ്റിൽ കൂടുതൽ അവസരം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അർജുന്റെ നീക്കം.
Content Highlights: rohit sharma asked to yashvasi jaiswal to stay in mumbai cricket