ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നു?; ഏഷ്യാ കപ്പില്‍ നിര്‍ണായക തീരുമാനവുമായി ബിസിസിഐ

സെപ്തംബറിൽ അഞ്ച് മുതല്‍ 21 വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുക

dot image

ഏഷ്യാ കപ്പിന്റെ നടത്തിപ്പിൽ നിര്‍ണായക തീരുമാനമായി. സെപ്തംബറിൽ ഇന്ത്യ വേദിയാവേണ്ടിയിരുന്ന ഏഷ്യാ കപ്പിന് യുഎഇ വേദിയാവും. ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. സെപ്തംബറിൽ അഞ്ച് മുതല്‍ 21 വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുക.

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍ ഹോങ്കോംഗ് എന്നീ ടീമുകളായിരിക്കും ടൂര്‍ണമെന്‍റില്‍ പങ്കെടക്കുക. ദുബായ്, അബുദാബി എന്നിവയാകും വേദികൾ.

ടി20 ഫോര്‍മാറ്റിലായിരിക്കും ഇത്തവണ ഏഷ്യാ കപ്പ് നടക്കുക. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാലാണിത്. കഴിഞ്ഞ തവണ ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്‍റ്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് നേരത്തെ ടൂർണമെന്റ് അനിശ്ചിതത്വത്തിലായിരുന്നു. ഇന്ത്യ പാകിസ്താൻ ഉൾപ്പെട്ട ഗ്രൂപ്പിൽ കളിക്കരുതെന്നും ആവശ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം കടുംപിടിത്തങ്ങൾ ബിസിസിഐ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യ- പാകിസ്താൻ ഒരേ ഗ്രൂപ്പിൽ കളിക്കാനുള്ള സാധ്യതയും തെളിയുകയാണ്.

Content Highlights:  India and Pakistan to clash?; crucial decision in Asia Cup

dot image
To advertise here,contact us
dot image