രോഹിത്തും സംഘവും ഇംഗ്ലണ്ടിലേക്ക്! മത്സരക്രമം പ്രഖ്യാപിച്ചു

നിലവില്‍ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ ടീം

dot image

അടുത്തവര്‍ഷം വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ഇംഗ്ലണ്ടിലെത്തും. 2026ലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. എട്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉള്‍പ്പെടും.

വ്യാഴാഴ്ചയാണ് 2026 സമ്മറിലുള്ള ഹോം മത്സരങ്ങളും ഫിക്‌സ്ചര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ജൂലൈ ഒന്നിനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. 4, 7, 9, 11 തീയതികളില്‍ ടി20 പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ അരങ്ങേറും.

ജൂലൈ 14നാണ് ഏകദിന പരമ്പര ആരംഭിക്കുക. രോഹിത് ശര്‍മ നയിക്കുന്ന ഏകദിന ടീം ഇംഗ്ലണ്ടിനെ നേരിടും. 16, 18 തീയതികളില്‍ രണ്ടും മൂന്നും മത്സരങ്ങള്‍ നടക്കും. നിലവില്‍ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ ടീം.

ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കളിക്കും. അടുത്തിടെ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചിരുന്നു. ഇപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും തുടരുന്നത്. എന്നാല്‍ അടുത്ത കാലത്തൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇരുവരും ഏകദിന ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

Content Highlights: India to tour England again in 2026 for white-ball series

dot image
To advertise here,contact us
dot image