
ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് റിഷഭ് പന്തിന്റെ കാര്യത്തിള്‍ ആശങ്ക പങ്കുവച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. റിഷഭ് പന്ത് ഇനിയും സ്വീപ്പ് ഷോട്ട് കളിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പോണ്ടിംഗ് പറഞ്ഞു. തന്റെ ശാരീരികാവസ്ഥകൾ മനസസ്സിലാക്കി കളിക്കാൻ പന്ത് തയ്യാറാകണമെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു.
താരം വളരെ ബുദ്ധിമുട്ടിയാണ് കാല്‍ നിലത്ത് വെക്കുന്നത്. മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ കാലായതുകൊണ്ട് തന്നെ അവിടെത്തെ അസ്ഥികൾ ദുർബലമാണ്. അതായിരിക്കും പെട്ടെന്നുള്ള വീക്കത്തിനുള്ള കാരണം. അതുകൊണ്ട് തന്നെ റിക്കവറിക്കും കൂടുതൽ സമയമെടുക്കും, പോണ്ടിംഗ് പ്രതികരിച്ചു.
വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെയാണ് പന്ത് പരിക്കേറ്റ് മടങ്ങുന്നത്. ക്രിസ് വോക്സിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളിലാണ് പന്ത് കൊണ്ടത്. പന്ത് കൊണ്ട ഭാഗത്ത് പെട്ടെന്ന് മുഴയ്ക്കുകയും ചെയ്തു.
മത്സരത്തിൽ നിന്ന് റിട്ടയർ ഹാർട്ടായെങ്കിലും ഒരു ചരിത്ര നേട്ടം പന്തിനെ തേടിയെത്തി. ഇംഗ്ലണ്ടില്‍ മാത്രം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് പന്ത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 26 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴാണ് പന്തിനെ തേടി നേട്ടമെത്തിയത്. തന്റെ 24-ാം ഇന്നിംഗ്സിലാണ് പന്ത് റെക്കോര്‍ഡ് പിന്നിട്ടത്. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പന്ത്. കെ എല്‍ രാഹുലും ഇന്നലെ ഇംഗ്ലണ്ടില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.
Content Highlights: 'Hopefully Rishabh Pant won't play sweep shots again'; Ricky Ponting reacts to injury