
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിക്കുകയെന്ന് ടീം മാനേജ്മെന്റ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ടീമിന്റെ നിര്‍ണായക താരങ്ങളില്‍ ഒരാളായ ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നത് പരിഗണിച്ചാണ് ഇത്തരത്തില്‍ കടുത്ത തീരുമാനത്തിലേക്ക് മാനേജ്മെന്റ് എത്തിയത്.
ഇപ്പോഴിതാ ഓള്‍ഡ് ട്രഫോര്‍ഡ് ടെസ്റ്റില്‍ ബുംറ കളിച്ചേക്കുമെന്ന സൂചന പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനായ റയാന്‍ ടെന്‍ ഡോഷറ്റെ. പരമ്പരയിലെ നിര്‍ണായക മത്സരത്തിലേക്ക് എത്തുമ്പോള്‍ ബുംറയെ കളിപ്പിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ഡോഷറ്റെ ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.
Ryan ten Doeschate says India are 'leaning towards' playing Jasprit Bumrah at Old Trafford 🗣️ pic.twitter.com/qTEDKIpJY8
— ESPNcricinfo (@ESPNcricinfo) July 17, 2025
നാലാം ടെസ്റ്റ് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പരയില്‍ സമനില നേടാനാകും. എന്നാല്‍ തോല്‍വിയാണെങ്കില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കും. ജൂലൈ 23 നാണ് നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുക.
Content Highlights: Jasprit Bumrah To Play In Manchester? Indian Coach Answers The Big Question