
ലോർഡ്സിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നിലയുറപ്പിച്ച് ഇന്ത്യ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ മൂന്ന് വിക്കറ്റിന് 145 റൺസ് എന്ന നിലയിൽ നിന്നും 60 ഓവർ പിന്നിടുമ്പോൾ അതേ വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിലാണ്.
90 പന്തിൽ 57 റൺസുമായി റിഷഭ് പന്തും 161 പന്തിൽ 89 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ. ഏഴ് വിക്കറ്റ് കയ്യിലിരിക്കെ 165 റൺസ് മാത്രമാണ് ഇംഗണ്ടിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് വേണ്ടത്.
ഇന്നലെ 251-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിനുശേഷം 387റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ജസ്പ്രീത് ബുമ്രയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തകർത്തത്. സിറാജും നിതീഷ് കുമാറും രണ്ട് വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. 199 പന്തിൽ 10 ഫോറുകൾ അടക്കം 104 റൺസാണ് റൂട്ട് നേടിയത്.
റൂട്ടിനെ കൂടാതെ ബെൻ സ്റ്റോക്സ് (44), ജാമി സ്മിത്ത് (51), ബ്രൈഡൻ കാർസ് (56) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാർക്കും തിളങ്ങാനായില്ല. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.
Content Highlights: Pant scores fifty; Rahul nears century; India hold firm against England on third day;