'ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട് പക്ഷെ ഞാന്‍ കോളെടുക്കില്ല'; വാര്‍ത്താ സമ്മേളനത്തില്‍ ചിരിപടര്‍ത്തി ബുംറ

ബുംറ തന്റെ റെക്കോര്‍ഡ് നേട്ടത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

dot image

വിശ്വവിഖ്യാതമായ ലോര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ഐതിഹാസിക റെക്കോര്‍ഡില്‍ കപില്‍ ദേവിനെ മറികടന്ന് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ബുംറ റെക്കോര്‍ഡ് കുറിച്ചത്. ഇന്ത്യക്കായി എവേ ടെസ്റ്റുകളില്‍ ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേടിയ ബൗളര്‍മാരുടെ പട്ടികയിലാണ് ബുംറ കപില്‍ ദേവിനെ മറികടന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടിയതോടെ താരം ഈ റെക്കോര്‍ഡിലെത്തുകയായിരുന്നു.

ബുംറ തന്റെ റെക്കോര്‍ഡ് നേട്ടത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൈക്കിനൊപ്പം മാധ്യമപ്രവര്‍ത്തകര്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായ ഫോണും നിരത്തി വച്ചിരുന്നു. അതില്‍ ഒരാളുടെ ഫോണിലേക്ക് വൈഫിന്റെ കോളു വന്നപ്പോള്‍, ആരുടെയോ വൈഫ് വിളിക്കുന്നുണ്ടെന്നും പക്ഷെ ഞാന്‍ ഈ കോള്‍ എടുക്കില്ലെന്നും ബുംറ പറയുന്നു, പിന്നാലെ കൂട്ടത്തോടെ എല്ലാവരും ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

2014 ന് ശേഷം ഇതാദ്യമായാണ് ഒരിന്ത്യന്‍ ബോളര്‍ ലോര്‍ഡ്സ് ഓണേഴ്‌സ് ബോര്‍ഡില്‍ ഇടംപിടിക്കുന്നത്.74 റണ്‍സ് വഴങ്ങിയാണ് ബുംറ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. 2014 ല്‍ ഇശാന്ത് ശര്‍മയും ഭുവനേശ്വര്‍ കുമാറും ഈ നേട്ടം സ്വന്തമാക്കിയ ശേഷം ഇതുവരെ ഒരു ഇന്ത്യന്‍ ബോളര്‍ക്കും അതിന് കഴിഞ്ഞിരുന്നില്ല.

Content Highlights: Somebody's Wife Jasprit Bumrah's Reaction During Press Conference Goes Viral

dot image
To advertise here,contact us
dot image