പൃഥ്വി ഷാ മുംബൈ വിട്ടു; ആഭ്യന്തര ക്രിക്കറ്റിൽ ഇനി മഹാരാഷ്ട്രയ്ക്കായി കളിക്കും

കഴിഞ്ഞ സീസണില്‍ താരത്തെ മുംബൈ രഞ്ജി ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

പൃഥ്വി ഷാ മുംബൈ വിട്ടു; ആഭ്യന്തര ക്രിക്കറ്റിൽ ഇനി മഹാരാഷ്ട്രയ്ക്കായി കളിക്കും
dot image

ഇന്ത്യൻ താരം ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ പൃഥ്വി ഷാ ഇനി മഹാരാഷ്ട്രയ്ക്കായി കളിക്കും. മുംബൈ ടീമില്‍ നിന്നു പടിയിറങ്ങുന്നതുമായി ബന്ധപ്പെട്ട് താരം നേരത്തെ എന്‍ ഒ സിയ്ക്കായി അപേക്ഷിച്ചിരുന്നു. ടീം വിടാന്‍ മുംബൈ അധികൃതര്‍ താരത്തിന് അനുമതിയും നല്‍കിയിരുന്നു. പിന്നാലെയാണ് മഹാരാഷ്ട്രയിലേക്കുള്ള കൂടുമാറ്റം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദാണ് മഹാരാഷ്ട്രയുടെ നായകന്‍. ചെന്നൈ ക്യാപ്റ്റനൊപ്പം കളിക്കുന്നതില്‍ സന്തോഷമുണ്ടെന്നു പൃഥ്വി ഷാ പ്രതികരിച്ചു.

മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് പൃഥ്വി. കഴിഞ്ഞ സീസണില്‍ താരത്തെ മുംബൈ രഞ്ജി ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഫിറ്റ്നസ് ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. എന്നാല്‍ പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക് സമ്മാനിക്കുന്നതില്‍ താരം നിര്‍ണായകമായി. പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ നിന്നു പക്ഷേ താരത്തെ ഒഴിവാക്കി.

കഴിഞ്ഞ സീസണില്‍ പൃഥ്വിക്കെതിരെ മുംബൈ ഗുരുതര അച്ചടക്ക ലംഘന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഫിറ്റ്നസ് സൂക്ഷിക്കുന്നതില്‍ താരം പരാജയപ്പെട്ടതായും ടീമിന്റെ നിയമങ്ങള്‍ പാലിക്കാന്‍ പൃഥ്വി കൂട്ടാക്കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്.

Content Highlights: Prithvi Shaw joins Maharashtra ahead of 2025-26 domestic season

dot image
To advertise here,contact us
dot image