'എതിരാളിയെ ചെറുതായി കണ്ടതിനുള്ള ശിക്ഷ, ഇന്ത്യ ബാസ് ബോളിനെ ഭയക്കുന്നില്ല'; പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് താരം

എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രമാണ് കഴിഞ്ഞ ദിവസം ​ഗില്ലും സംഘവും തിരുത്തിയെഴുതിയത്

dot image

എഡ്ജ്ബാസ്റ്റണിലെ ചരിത്രജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മൊണ്ടി പനേസര്‍. ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ ഭയമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ വലിയ ആത്‌മവിശ്വാസമായിരുന്നു ഇന്ത്യ അവരുടെ ബാസ് ബോൾ ശൈലിയെ പേടിക്കുന്നുണ്ട് എന്നത്, എന്നാൽ ബാസ് ബോൾ കളിക്കുന്ന ടീമിനെ അതിലും വലിയ വേഗത്തിലാണ് ഇന്ത്യ മറികടന്നത്, എതിരാളികളെ കുറച്ചുകണ്ടതിനുളള ശിക്ഷ കൂടിയാണത്, മൊണ്ടി അഭിപ്രായപ്പെട്ടു.

എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രമാണ് കഴിഞ്ഞ ദിവസം ​ഗില്ലും സംഘവും തിരുത്തിയെഴുതിയത്. ഇം​ഗ്ലണ്ടിനെ തകർത്തെറിഞ്ഞ ഇന്ത്യ 336 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മഴ അൽപ്പനേരം കളി തടസ്സപ്പെടുത്തിയെങ്കിലും അവസാനദിനം ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിന്റെ 58 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഏഷ്യൻ ടീം ഇം​ഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തുന്നത്.

ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് അഞ്ചുവിക്കറ്റിന്റെ ജയം നേടിയതോടെ പരമ്പര ഒന്നേ ഒന്നിന്റെ സമനിലയായിരിക്കുകയാണ്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ജൂൺ 10 മുതൽ ലോർഡ്സിലാണ്. രണ്ടാം ടെസ്റ്റിലെ വമ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇറങ്ങുക. പരമ്പരയിൽ ഒരു തിരിച്ചുവരവിനാകും ഇംഗ്ലണ്ടിന്റെ ശ്രമം.

Content Highlights:  Monty Panesar On IND's Historic Edgbaston Win:

dot image
To advertise here,contact us
dot image