രൂപവും ഭാവവും മാറും; ചാമ്പ്യൻസ് ലീഗ് ടി-20 വീണ്ടും എത്തുമെന്ന് റിപ്പോർട്ട്

വേൾഡ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എന്നായിരിക്കും പുതിയ ടൂര്‍ണമെന്‍റിന്‍റെ പേര്

dot image

2014ൽ നിർത്തലാക്കിയ ചാമ്പ്യൻസ് ലീഗ് ട്വൻ്റി-20 മോഡലിൽ വീണ്ടുമൊരു ലീഗ് വരുന്നതായി റിപ്പോർട്ട്. വേൾഡ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എന്ന പേരിലാണ് ടൂർണമെന്റ് പുനരാരംഭിക്കുക എന്നാണ് പ്രമുഖ ക്രിക്കറ്റ് വാർത്ത വെബ്‌സൈറ്റായ ദി ക്രിക്കറ്റർ റിപ്പോർട്ട് ചെയ്യുന്നത്.

ചാമ്പ്യൻസ് ലീഗിലേതിന് സമാനമായി ഐപിഎൽ, ദി ഹണ്ട്രഡ്, ബിബിഎൽ, പിഎസ്എൽ, എസ്എ20 തുടങ്ങിയ പ്രധാന ആഗോള ടി20 ലീഗുകളിലെ വിജയികൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. അടുത്ത വർഷമാണ് ടൂർണമെന്റ് ആരംഭിക്കുക.

ചാമ്പ്യന്‍സ് ലീഗ് തിരിച്ചുകൊണ്ടുവരാനുള്ള ആവശ്യത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ബിസിസിഐയും ഐസിസി ചെയർമാനായ ജയ് ഷായും പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

2009ലാണ് ചാമ്പ്യൻസ് ലീഗ് ടി-20 ആരംഭിച്ചത്. 2014 വരെ നീണ്ടുനിന്ന ലീഗ് പിന്നീട് സ്പോൺസർഷിപ്പ് പ്രശ്നങ്ങള്‍ കാരണം നിർത്തലാക്കുകയായിരുന്നു. നാല് ലീഗുകളിൽ നിന്നും ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഐപിഎൽ വമ്പൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ് എന്നിവർ രണ്ട് തവണ വിജയികളായി.

Content Highlights- Report says Champions League T20 To Return In 2026; Rebranded as World Club Championship

dot image
To advertise here,contact us
dot image