നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് ജാഗ്രത; കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

പൂനെയിലെ വൈറോളജി ലാബിൽ നിന്നുള്ള യുവതിയുടെ സാമ്പിൾ ഫലവും പോസിറ്റീവാണ്

dot image

പാലക്കാട്: പാലക്കാട് സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചതോടെ തച്ചനാട്ടുകര, കരിമ്പുഴ മേഖലയിൽ ജാഗ്രത. ഇരു പ്രദേശങ്ങളിലെയും ചില വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 18,19 വാർഡുകളുമാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.

പൂനെയിലെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നതോടെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.

Content Highlights: several wards at palakkad marked as containment zone due to nipah fear

dot image
To advertise here,contact us
dot image