
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ഇലവൻ പുറത്ത്. ആദ്യ മത്സരത്തിൽ നിന്നും മൂന്ന് മാറ്റങ്ങളുമായ ഇന്ത്യ എഡ്ജാബ്സ്റ്റണിൽ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ കളിച്ച സൂപ്പർതാരം ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചപ്പോൾ സായ് സുദർശൻ, ഷാർദുൽ താക്കൂർ എന്നിവരെ ഒഴിവാക്കി.
കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് ഉയരാതിരുന്ന കരുൺ നായരിന് ഒരു അവസരം കൂടി ലഭിച്ചു.
നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ് എന്നിവരാണ് ഇവർക്ക് പകരം ടീമിൽ ഇടം നേടിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു.
ENG Won Toss & Opt to Bowl
— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) July 2, 2025
Here is India's Playing XI#ENGvIND pic.twitter.com/vJouCgscUq
രണ്ടാം ടെസ്റ്റിൽ കളിക്കുമെന്ന് ആരാധകർ ഏറെ പ്രതീക്ഷിച്ച അർഷ്ദീപിനും കുല്‍ദീപിനും ഇക്കുറിയും അവസരങ്ങളൊന്നും ലഭിച്ചില്ല.
Content Highlights- India's Eleven for second test