തലസ്ഥാനത്ത് കെഎസ്ആർടിസി ബസിനടിയിൽ പെട്ട് വീണ്ടും മരണം; സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ചു

കെഎസ്ആർടിസി ഡ്രൈവറെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു

dot image

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ബിസിനടിയിൽ പെട്ട് വീണ്ടും മരണം. സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആരതി രാജ് ആണ് മരിച്ചത്. സ്കൂട്ടർ വളയ്ക്കുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു. പേട്ട ലോർഡ്സ് ജംഗ്ഷനിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ് ആരതി അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ഡ്രൈവറെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ആരതിയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

രണ്ട് ദിവസം മുമ്പ് കെഎസ്ആർടിസി ബസ് ദേഹത്ത് കയറിയിറങ്ങി സ്ത്രീ മരിച്ചിരുന്നു. തിരുവനന്തപുരം കളിക്കാവിള സ്വദേശി സുലേഖ ബീഗം (49) ആണ് മരിച്ചത്. ആശുപത്രിയിലെത്തി മടങ്ങി പോകുന്നതിനിടയായിരുന്നു അപകടം. ബസ് മുന്നിലേക്ക് എടുത്തപ്പോൾ സുലേഖ ബീഗം പെട്ടുപോവുകയായിരുന്നു. സുലേഖ ബസിന് മുന്നിലൂടെ പോകുന്നത് ഡ്രൈവർ കണ്ടിരുന്നില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlights: Woman dies after being hit by KSRTC bus at tvm

dot image
To advertise here,contact us
dot image