ഇന്ത്യ-പാക് പോരാട്ടം സെപ്റ്റംബർ ഏഴിന്? ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ട്

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും കുറഞ്ഞത് രണ്ട് തവണയെങ്കിലും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്

dot image

ഈ വർഷത്തെ ഏഷ്യാ കപ്പ് സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 21നായിരിക്കും ഫൈനൽ മത്സരമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ദുബൈയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ എന്നീ ടീമുകളായിരിക്കും പങ്കെടുക്കുക.

17 ദിവസമുള്ള ടൂർണമെന്റാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. നേരത്തെ ഇന്ത്യയിൽ വെച്ച് നടക്കാനിരുന്ന ടൂർണമെന്റ് ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

ക്രിക്കറ്റ് ആരാധകരെ എന്നും ആവേശത്തിലാക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം സെപ്റ്റംബർ ഏഴിന് നടക്കുമെന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും കുറഞ്ഞത് രണ്ട് തവണയെങ്കിലും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. പഹല്‍ഗാം തീവ്രവാദ ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്ന ആദ്യ മത്സരങ്ങളായിരിക്കും ഏഷ്യാ കപ്പിൽ കാണാൻ പോകുന്നത്.

Content Highlights-Reports says Asia Cup 2025 set to begin on September 5 in UAE, India-Pakistan clash on September 7

dot image
To advertise here,contact us
dot image