ആദ്യ ഓവറില്‍ ഞെട്ടിച്ച് ബുംമ്ര; പിന്നാലെ തിരിച്ചടിച്ച് ഇംഗ്ലണ്ട്‌, ബെന്‍ ഡക്കറ്റിന് ഫിഫ്റ്റി

തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്തി ഞെട്ടിച്ചെങ്കിലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പിന്നീട് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിഞ്ഞില്ല

dot image

ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 471 പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ 24 ഓവറില്‍ 107/1 എന്ന നിലയിലാണ് ആതിഥേയര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 364 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

53 റണ്‍സോടെ ബെന്‍ ഡക്കറ്റും 48 റണ്‍സുമായി ഒല്ലി പോപ്പും ക്രീസില്‍. നാല് റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രോളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബുംമ്രയാണ് ക്രോളിയെ മടക്കിയത്. എന്നാല്‍, ബെന്‍ ഡക്കറ്റ് (53), ഓലി പോപ്പ് (48) എന്നിവര്‍ ചേര്‍ന്ന് 103 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിന് മികച്ചൊരു നില നല്‍കി.

തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്തി ഞെട്ടിച്ചെങ്കിലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പിന്നീട് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിഞ്ഞില്ല. പ്രസിദ്ധ് കൃഷ്ണ 5 ഓവറില്‍ 32 റണ്‍സ് വഴങ്ങി. സിറാജിനും ജഡേജയ്ക്കും ഈ സ്‌പെല്ലില്‍ പിച്ചില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല.

Content Highlights: IND vs ENG: England with strong start, reach 107/1 at tea despite early Bumrah jolt

dot image
To advertise here,contact us
dot image