ലോറൻസ് ബിഷ്‌ണോയിയും ഗോൾഡി ബ്രാറും വേർപിരിഞ്ഞെന്ന് റിപ്പോര്‍ട്ട്, തര്‍ക്കത്തിന് കാരണമെന്ത് ?

ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനായ അൻമോൾ ബിഷ്ണോയി കഴിഞ്ഞ നവംബറിൽ യുഎസിൽ വെച്ച് അറസ്റ്റിലായിരുന്നു.

dot image

കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയും കൂട്ടാളി ഗോൾഡ് ബ്രാറും തമ്മിൽ വേർപിരിഞ്ഞതായി റിപ്പോർട്ട്. ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയി യുഎസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉള്ള തർക്കമാണ് ഇരുവരും വേർപിരിയാനുള്ള കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഓഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ആരാണ് ലോറൻസ് ബിഷ്‌ണോയിയും ഗോൾഡി ബ്രാറും ?

മുപ്പത്തൊന്ന് വയസ് മാത്രം പ്രായമുള്ള പഞ്ചാബ് സ്വദേശിയാണ് ലോറൻസ് ബിഷ്‌ണോയി. പഞ്ചാബിലെ അബോഹർ ഗ്രാമത്തിൽ ജനിച്ച ലോറൻസ് ബിഷ്ണോയിയുടെ അച്ഛൻ പഞ്ചാബ് പൊലീസിലെ ഒരു കോൺസ്റ്റബിൾ ആയിരുന്നു. പഠനകാലത്ത് മികച്ച വിദ്യാർത്ഥിയായിരുന്ന ലോറൻസ് ബിഷ്ണോയ് 2011 ൽ പഞ്ചാബ് സർവകലാശാല സ്റ്റുഡൻസ് കൗൺസിലിലിന്റെ ഭാഗമായി. ഇതിനിടെ ഉണ്ടായ വിവിധ കേസുകളിൽ ലോറൻസ് ജയിലിലാവുകയും ഇവിടെ വെച്ച് വിവിധ പ്രാദേശിക ഗുണ്ട സംഘങ്ങളുമായി ലോറൻസ് പരിചയത്തിലാവുകയും ചെയ്തു.


2013 ൽ മുക്ത്‌സറിലെ ഗവൺമെന്റ് കോളേജിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയെയും ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയെയും വെടിവെച്ചു കൊന്നതോടെയാണ് ലോറൻസ് ബിഷ്ണോയ് വാർത്തകളിൽ ഇടം പിടിക്കുന്നതും ഈ പേര് ശ്രദ്ധേയമാവുകയും ചെയ്യുന്നത്. ഇതിനിടെ മദ്യകച്ചവടത്തിലേക്കും ലോറൻസ് തിരിഞ്ഞു.

പിന്നീട് ഗുണ്ടാസംഘമായി മാറിയ രാഷ്ട്രീയക്കാരനായ റോക്കി എന്ന ജസ്വീന്ദർ സിങ്ങുമായി ലോറൻസ് സൗഹൃദത്തിലായി എന്നാൽ 2016 ൽ ജയ്പാൽ ഭുള്ളർ എന്ന കുപ്രസിദ്ധ ഗുണ്ട റോക്കിയെ വെടിവെച്ചുകൊന്നു.

എന്നാൽ 2021 ൽ ഭുള്ളർ കൊല്ലപ്പെട്ടു. ഈ കേസിൽ അറസ്റ്റിലായ ലോറൻസ് തിഹാർ ജയിലിലായി. പിന്നീട് 2023 ഓഗസ്റ്റിൽ, മയക്കുമരുന്ന് കള്ളക്കടത്ത് കേസ് ചൂണ്ടിക്കാട്ടി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ബിഷ്‌ണോയിയെ കസ്റ്റഡിയിലെടുക്കുകയും സബർമതി ജയിലിലെ അതീവ സുരക്ഷാ വാർഡിലേക്ക് മാറ്റുകയും ചെയ്തു. ജയിലിലാണെങ്കിലും ലോറൻസ് ബിഷ്ണോയ് തന്നെയാണ് തൻറെ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും നിയന്ത്രിക്കുന്നത്. ലോറൻസ് ബിഷ്ണോയ് ഗ്യാങ് എന്നാണ് ലോറൻസ് നേതൃത്വം നൽകുന്ന ഗുണ്ടാ ഗ്യാങിന്റെ പേര്.


കോളെജ് കാലഘട്ടത്തിൽ ലോറൻസ് ബിഷ്‌ണോയിയുടെ സുഹൃത്തായിരുന്നു ഗോൾഡി ബ്രാർ. സതീന്ദ്രജിത് സിങ് എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. 2017ൽ കാനഡയിലേക്ക് വിദ്യാർത്ഥി വിസയിൽ പോയ ഗോൾഡി ലോറൻസ് ബിഷ്‌ണോയി ഗ്യാങിന്റെ കാനഡയിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഗോൾഡി ബ്രാർ ആയിരുന്നു.

എന്താണ് ഇരുവരും വേർപിരിയാൻ കാരണം ?

ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനായ അൻമോൾ ബിഷ്ണോയി കഴിഞ്ഞ നവംബറിൽ യുഎസിൽ വെച്ച് അറസ്റ്റിലായിരുന്നു. ഈ കേസിൽ ഗോൾഡി ബ്രാറും അസർബൈജാൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘം രോഹിത് ഗോദാരയും വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് കാണിച്ച് ലോറൻസ് ബിഷ്‌ണോയി ആരോപിച്ചിരുന്നതായും ഇരുവരുമായും തർക്കത്തിൽ ഏർപ്പെട്ടിരുന്നതായും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾക്കുള്ളിലെ വൃത്തങ്ങളെ ഉദ്ദരിച്ച് ന്യു ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

നിലവിൽ പുറത്തുവന്ന ഓഡിയോ ഗോൾഡി ബ്രാറും രോഹിത് ഗോദാരയും തമ്മിൽ സംസാരിക്കുന്നതാണ്. തനിക്ക് അൻമോൾ ബിഷ്‌ണോയുമായി ഇനി ബന്ധമില്ലെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകം, ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് സംഭവം, മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ അൻമോൾ ബിഷ്‌ണോയിയെ ഇന്ത്യ അന്വേഷിക്കുന്നുണ്ട്.

യുഎസിൽ അറസ്റ്റിലായ അൻമോളിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസിൽ ജാമ്യ ബോണ്ടിൽ സഹായിക്കാൻ ബ്രാറും ഗോദാരയും വിസ്സമതിച്ചതായാണ് റിപ്പോർട്ട്. ഇതാണ് ലോറൻസ് ബിഷ്‌ണോയിയെ ചൊടിപ്പിച്ചത്.

Content Highlights: Lawrence Bishnoi and Goldie Brar reportedly split what was the reason

dot image
To advertise here,contact us
dot image