'ഇന്ത്യക്കാരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ അധിക ജോലി ചെയ്യുന്നത്'; ചർച്ചയായി യൂട്യൂബറുടെ നിരീക്ഷണം

ഇന്ത്യക്കാർ അമിതമായി ജോലിയെടുക്കുന്നത് സ്വന്തം താത്പര്യം മൂലമല്ലെന്നും, അങ്ങനെ ശീലിച്ചത് മൂലമാണെന്നും അദ്ദേഹം പറയുന്നു

dot image

ചെറുപ്പം മുതൽ ശീലിച്ചുവരുന്ന ജീവിതശൈലി മൂലം ഇന്ത്യക്കാരാണ് ലോകത്തില്‍ തന്നെ ഏറ്റവുമധികം അമിത ജോലി ചെയ്യുന്നതെന്ന് പറയുകയാണ് ഫൈനാൻസ് അഡ്‌വൈസറും കണ്ടന്റ് ക്രിയേറ്ററുമായ അക്ഷത് ശ്രീവത്സവ. ഇന്ത്യക്കാർ അമിതമായി ജോലിയെടുക്കുന്നത് സ്വന്തം താത്പര്യം മൂലമല്ലെന്നും അത് ശീലം മൂലമാണെന്നും അദ്ദേഹം പറയുന്നു.

'മത്സര പരീക്ഷകളിൽ പങ്കെടുക്കാനായി ഇന്ത്യൻ വിദ്യാർഥികൾ 10-12 മണിക്കൂർ പഠിക്കുന്നു എന്നും അക്ഷത് ചൂണ്ടിക്കാട്ടി. ഈ ശീലം പിന്നീട് പ്രായപൂർത്തിയായാലും തുടരുമെന്ന് അക്ഷത് കുറിച്ചു.

'കഠിനാധ്വാനികളായ നിരവധി ഇന്ത്യക്കാർ വിദേശത്തേക്ക് കുടിയേറുന്നു. അവരുടെ യൂറോപ്യൻ സഹപ്രവർത്തകർക്ക് വിശ്രമിക്കാൻ സമയം ലഭിക്കുമ്പോൾ, ഇന്ത്യക്കാർ അവരുടെ ഉറക്കം, കുടുംബം, ആരോഗ്യം എന്നിവ അവരുടെ കമ്പനിക്ക് വേണ്ടി ത്വജിക്കും,' എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം എഴുതി.

ഇതിനെല്ലാം കാരണം ചെറുപ്പം മുതൽ അതിജീവിക്കാനുള്ള ബോധമാണ്. കഠിനാധ്വാനം ചെയ്യുന്ന ഒരുപാട് കുട്ടികൾക്ക് കഷ്ടപ്പെടുകയല്ലാതെ മറ്റ മാർഗങ്ങളൊന്നുമില്ല.

സ്വന്തം മെറിറ്റ് വളർത്തിയെടുക്കുക എന്നതാണ് മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള അവരുടെ ഏക മാർഗമെന്നും അവർ 12-13 വയസ്സ് പ്രായമുള്ള കുട്ടികളായപ്പോൾ മുതൽ കഷ്ടപ്പെടുന്നതിന് കാരണം കഠിനാധ്വാനം ചെയ്യുന്നത് യാചിക്കുന്നതിനേക്കാൾ ഭേദമാണെന്ന് തോന്നലുള്ളത് കൊണ്ടാണെന്നും അക്ഷത് കുറിച്ചു.

അക്ഷതിന്‍റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തുന്നത്. ഇന്ത്യ മിഡിൽ ക്ലാസ് സൈക്കിളിന്റെ പുറകെയാണെന്നും അവർ എന്താണോ ഇൻവെസ്റ്റ് ചെയ്യുന്നത് അതിന്റെ യഥാർഥ മൂല്യമറിയില്ലെന്നും ഒരാൾ കമന്റ് ചെയ്യുന്നു.

ഇന്ത്യയിൽ ഒരിക്കലും പെട്ടെന്ന് സെറ്റാകുന്ന തരത്തിലുള്ള ഒരു സംസ്‌കാരമല്ല പിന്തുരുന്നതെന്നും എപ്പോഴും കഠിധാനധ്വനത്തിന്റെ പുറകെയാണെന്നും ആളുകൾ എക്‌സിൽ കുറിക്കുന്നുണ്ട്.

Content Highlights: X User Says "Indians Are The Most Overworked People On Earth", Sparks Discussion

dot image
To advertise here,contact us
dot image