'ഇയാളാണോ കപ്പ് എടുത്തത്?' ജയ് ഷായ്ക്ക് കനത്ത വിമർശനം; വീഡിയോ പിൻവലിക്കാതെ ഐസിസി

'ഇതെന്താ ജയ് ഷായുടെ സിനിമയുടെ ട്രെയലറാണോ' എന്നാണ് ഒരുപാട് പേർ ചോദിച്ചത്.

dot image

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയിച്ച് ദക്ഷിണാഫ്രിക്ക കിരീടം നേടിയിരുന്നു. ഫൈനലിൽ ശക്തരായ ഓസ്‌ട്രേലിയയെ തകർത്താണ് ദക്ഷിണാഫ്രിക്ക് കിരീടം നേടിയത്. സ്ഥിതിഗതികൾ മാറിമറിഞ്ഞ മത്സരത്തിലെ അവസാന ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക പൂർണ ആധിപത്യം നേടുകയായിരുന്നു.

ഫൈനലിന് ശേഷം ഐസിസി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഫൈനലിലെ ഹൈലൈറ്റ് എന്ന് പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തത്. എന്നാൽ വീഡിയോയുടെ ഭൂരിഭാഗവും ഐസിസി ചെയർമാനായ ജയ് ഷായുടെ ക്ലിപ്പുകളായിരുന്നു. ഏകദേശം 11 ഷോട്ടുകളോളം ജയ് ഷായുടേതായി വീഡിയോയിലുണ്ട്.

വീഡിയോ പുറത്ത് വന്ന് നിമിഷങ്ങൾക്കകം ട്രെൻഡ് ആകുകയും പിന്നീട് ട്രോൾ ആകുകയും ചെയ്തു.

'ഇതെന്താ ജയ് ഷായുടെ സിനിമയുടെ ട്രെയലറാണോ' എന്നാണ് ഒരുപാട് പേർ ചോദിച്ചത്.

43 സെക്കൻഡ് നീളമുള്ള വീഡിയോ ക്ലിപ്പിൽ ആകെ 23 ഷോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 11 എണ്ണവും ജയ് ഷായുടെ ഷോട്ടായിരുന്നു.

കളിയുടെ ഹൈലൈറ്റ്‌സിനേക്കാൾ കൂടുതൽ ജയ് ഷായുടെ വീഡിയോ ക്ലിപ്‌സ് ആയതിനാൽ തന്നെ ഐസിസിക്ക് നേരെ ഒരുപാട് വിമർശനങ്ങളും ലഭിച്ചു. ദക്ഷിണാഫ്രിക്കയെ കിരീടത്തിലെത്തിച്ച നായകൻ ബാവുമായാണോ അതോ ജയ് ഷായാണോ എന്നും ട്രോളുകളുണ്ട്.

അഞ്ച് വർഷം ബിസിസിഐ സെക്രട്ടറി ആയതിന് ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് ജയ് ഷാ ഐസിസി ചെയർമാനായി സ്ഥാനമേറ്റത്. ഈ വർഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോഴും ജയ് ഷാക്കെതിരെ സമാനമായ വിമർശനമുയർന്നിരുന്നു. രോഹിത് ശർമയോടൊപ്പം ട്രോഫിയുമായി ഫോട്ടോഷൂട്ട് നടത്തിയതിനായിരുന്നു അന്ന് വിമർശനം നേരിട്ടത്.

Content Highlights- ICC gets mcked for WTC video spotlighting Jay Shah Over players, later deletes video

dot image
To advertise here,contact us
dot image