വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തോറ്റെങ്കിലും ഓസീസ് തന്നെ ഒന്നാമത്; ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ് പുറത്ത്

105 റേറ്റിങ് പോയിന്റുകളാണ് ഇന്ത്യക്കുള്ളത്.

dot image

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് കിരീടം അടിയറവ് വെച്ചെങ്കിലും ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിൽ ഓസീസ് തന്നെ ഒന്നാമത്. പുതിയ ടെസ്റ്റ് റാങ്കിങിലാണ് ഓസീസ് സ്ഥാനം നിലനിര്‍ത്തിയത്. 123 റേറ്റിങ് പോയിന്റുകളുമായാണ് ഒന്നാം സ്ഥാനം.

ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക കിരീട നേട്ടത്തോടെ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അവര്‍ 114 പോയിന്റുകളോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്.

113 റേറ്റിങ് പോയിന്റുകളുമായി ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യ നാലാം സ്ഥാനത്ത്. 105 റേറ്റിങ് പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. അഞ്ചാം സ്ഥാനത്ത് ന്യൂസിലാൻഡാണ്. ശ്രീലങ്ക, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ ടീമുകളാണ് ശേഷിക്കുന്ന സ്ഥാനങ്ങളില്‍.

Content Highlights: world test ranking; icc announced

dot image
To advertise here,contact us
dot image