ഇന്ത്യയ്ക്കെതിരെ വലിയ നേട്ടത്തിന് ജോ റൂട്ട്; ടെസ്റ്റ് ക്രിക്കറ്റ് റൺവേട്ടയിൽ രണ്ടാമതെത്താം

ഈ മാസം 20നാണ് ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുക

dot image

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കുറിക്കാൻ ഇം​ഗ്ലണ്ട് താരം ജോ റൂട്ട്. പരമ്പരയിൽ 373 റൺസ് കൂടി നേടാൻ സാധിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരിൽ റൂട്ടിന് രണ്ടാം സ്ഥാനത്തെത്താം. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 153 മത്സരങ്ങൾ കളിച്ച ജോ റൂട്ട് 13,006 റൺസ് നേടിയിട്ടുണ്ട്. രാഹുൽ ദ്രാവിഡ്, ജാക് കാലിസ്, റിക്കി പോണ്ടിങ്, സച്ചിൻ തെണ്ടുൽക്കർ എന്നിവരാണ് റൺവേട്ടയിൽ റൂട്ടിന് മുന്നിലുള്ളത്.

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ 373 റൺസ് കൂടി നേടിയാൽ ജോ റൂട്ടിന് ദ്രാവിഡ്, കാലിസ്, പോണ്ടിങ് എന്നിവരെ ഒരുമിച്ച് മറികടക്കാം. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ‌ മാത്രമാകും റൂട്ടിന് മുന്നിൽ ഉണ്ടാകുക. 200 ടെസ്റ്റ് കളിച്ച സച്ചിൻ 15,921 റൺസാണ് നേടിയിട്ടുള്ളത്. സച്ചിനെ മറികടക്കാൻ റൂട്ടിന് വേണ്ടത് ഇനി 2,915 റൺസ് കൂടി വേണം.

ഈ മാസം 20നാണ് ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുക. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. വിരാട് കോഹ്‍ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയുമാണിത്. ഇരുതാരങ്ങളുമില്ലാത്തതിനാൽ ഇം​ഗ്ലണ്ട് പരമ്പര ഇന്ത്യയ്ക്ക് കടുത്തതാകുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.

Content Highlights: Joe Root Chasing India Great For Big Feat During India series

dot image
To advertise here,contact us
dot image