ICC വനിത ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ആദ്യ മത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

എട്ട് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്

ICC വനിത ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ആദ്യ മത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ
dot image

ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന ഐസിസി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025ന്റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബർ 30ന് ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ശ്രീലങ്കൻ വനിതകളെ നേരിടും. ഒക്ടോബർ ഒന്നിന് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ന്യൂസിലാൻഡിനെയും നേരിടും.

എട്ട് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. റൗണ്ട് റോബിൻ ഫോർമാറ്റിൽ എല്ലാ ടീമുകളും ടൂർണമെന്റിൽ ഒരു തവണ പരസ്പരം മത്സരിക്കും. പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. ഒക്ടോബർ 29, 30 തിയതികളിലാണ് ലോകകപ്പിലെ സെമി ഫൈനൽ നടക്കുക. നവംബർ രണ്ടിനാണ് ഫൈനൽ മത്സരം നടക്കുന്നത്.

ഇന്ത്യയ്ക്ക് ഇതുവരെയും വനിത ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. 2005ലും 2017ലും ഫൈനലിൽ പ്രവേശിച്ചതാണ് ഇന്ത്യൻ വനിത ടീമിന്റെ ലോകകപ്പിലെ മികച്ച നേട്ടം. ഏഴ് തവണ ഓസ്ട്രേലിയയും നാല് തവണ ഇം​ഗ്ലണ്ടും ഒരു തവണ ന്യൂസിലാൻഡും മാത്രമാണ് വനിത ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ടീമുകൾ.

Content Highlights: ICC Women’s Cricket World Cup 2025 schedule announced

dot image
To advertise here,contact us
dot image