'ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കുൽദീപിനെ കളിപ്പിക്കണം'; ആര്‍ അശ്വിന്‍

'സാധാരണ ഇംഗ്ലണ്ട് പോലെയുള്ള വിദേശ പിച്ചുകളിൽ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമാണ് ഉൾപ്പെടുത്താറുള്ളത്'

dot image

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉൾപ്പെടുത്തണമെന്ന് മുന്‍ താരം ആര്‍ അശ്വിന്‍. സാധാരണ ഇംഗ്ലണ്ട് പോലെയുള്ള വിദേശ പിച്ചുകളിൽ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമാണ് ഉൾപ്പെടുത്താറുള്ളത്, എന്നാൽ ഇത്തവണ രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഉൾപ്പെടുത്തണമെന്നും അതിൽ ഒരാൾ കുല്‍ദീപ് ആവണമെന്നും അശ്വിൻ പറഞ്ഞു.

ടെസ്റ്റുകളില്‍ പരിമിതമായ അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും കുല്‍ദീപ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നുണ്ട്. ഇംഗ്ലണ്ട് പോലെയുള്ള ടീമിനെതിരെ അവരുടെ മണ്ണിൽ കൂടുതൽ അവസരങ്ങൾ നൽകിയാൽ കുൽദീപ് കൂടുതൽ മിടുക്കാനാകുമെന്നും അശ്വിൻ പറഞ്ഞു.

അതേ സമയം കുൽദീപ് യാദവ് ടെസ്റ്റിൽ ഇതുവരെ 13 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 24 ഇന്നിങ്‌സുകളിൽ നിന്ന് 54 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ഇതിൽ നാല്‌ അഞ്ചുവിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു.

ജൂൺ 20 ന് ഹെഡിംഗ്ലിയിലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. ഇന്ത്യയുടെ 18 അംഗ ടീമിൽ അഞ്ച് സ്പെഷ്യലിസ്റ്റ് പേസർമാരും, രണ്ട് സീം-ബൗളിങ് ഓൾറൗണ്ടർമാരും, ഒരു ഫ്രണ്ട്‌ലൈൻ സ്പിന്നറും, രണ്ട് സ്പിൻ-ബൗളിങ് ഓൾറൗണ്ടർമാരുമാണ് ഉൾപ്പെടുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്.

Content Highlights: 'Kuldeep should be played in all the Test matches against England'; R Ashwin

dot image
To advertise here,contact us
dot image