'പ്ലേയിങ് ഇലവനിൽ ആ വീഴ്ച വരുത്തരുത്'; ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഗില്ലിന് മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

dot image

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പ്ലേയിങ് ഇലവൻ ഇടുമ്പോൾ ബാറ്റിങ്‌ ഡെപ്ത്തിന് വേണ്ടി ബൗളിങ് ശക്തിയിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആകാശ് ചോപ്ര പറഞ്ഞു.

ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഓസീസിനോടും അതിന് മുമ്പ് സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോടും തോൽക്കാനുള്ള പ്രധാന കാരണം ടീമിന്റെ ഇലവൻ സെലക്ഷനായിരുന്നു. ബാറ്റിങ് ഡെപ്ത്ത് കൂട്ടാൻ ബൗളിങ് നിരയിൽ വിട്ടുവീഴ്ച ചെയ്തു. എന്നാൽ അത് നിരാശാജനകമായ ഫലമാണ് തന്നത്. ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ പരമ്പരയിൽ ഗിൽ ഈ പിഴവ് ആവർത്തിക്കാതിരിക്കാൻ നോക്കണം, ചോപ്ര കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ 18 അംഗ ടീമിൽ അഞ്ച് സ്പെഷ്യലിസ്റ്റ് പേസർമാരും, രണ്ട് സീം-ബൗളിങ് ഓൾറൗണ്ടർമാരും, ഒരു ഫ്രണ്ട്‌ലൈൻ സ്പിന്നറും, രണ്ട് സ്പിൻ-ബൗളിങ് ഓൾറൗണ്ടർമാരുമാണ് ഉൾപ്പെടുന്നത്. ഇലവനിൽ കുറഞ്ഞത് മൂന്ന് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളർമാരെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ചോപ്രയുടെ വാദം.

ജൂൺ 20 ന് ഹെഡിംഗ്ലിയിലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്. ബിസിസിഐ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഗില്ലിനും ഈ പരമ്പര വിജയം അനിവാര്യമാണ്.

Content Highlights: Aakash Chopra warn shubhman gill on playing eleven

dot image
To advertise here,contact us
dot image