ഇനി അയാളുടെ കാലം; ആദ്യ ദിനം ബുക്ക് മൈ ഷോയിൽ 'ഡീയസ് ഈറേ'യുടെ ഇത്രയും ടിക്കറ്റുകൾ വിറ്റോ?

ആദ്യ ദിനം ബുക്ക് മൈ ഷോയിൽ റെക്കോർഡ് ടിക്കറ്റ് വിൽപന നടത്തി 'ഡീയസ് ഈറേ'

ഇനി അയാളുടെ കാലം; ആദ്യ ദിനം ബുക്ക് മൈ ഷോയിൽ 'ഡീയസ് ഈറേ'യുടെ ഇത്രയും ടിക്കറ്റുകൾ വിറ്റോ?
dot image

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. എല്ലാ കോണിൽ നിന്നും സിനിമയ്ക്ക് പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ബുക്ക് മൈ ഷോയിലൂടെ തകർപ്പൻ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ ദിനം 2.38 ലക്ഷം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റിരിക്കുന്നത്. ഇതോടെ മഞ്ഞുമ്മല്‍ ബോയ്സ്, മാർക്കോ, ലോക, ഹൃദയപൂര്‍വ്വം, സിനിമകളുടെ ഫസ്റ്റ് ഡേ ടിക്കറ്റ് വിൽപ്പനയെ മറികടന്നിരിക്കുകയാണ് 'ഡീയസ് ഈറേ'.

നിലവിൽ മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യ ദിന ബുക്ക് മൈ ഷോ വില്‍പ്പനയിൽ നാലാം സ്ഥാനത്താണ് 'ഡീയസ് ഈറേ'. മുന്നിൽ മോഹൻലാൽ ചിത്രം തുടരുമാണ്. 4.19 ലക്ഷം ടിക്കറ്റുകളാണ് തുടരും ആദ്യദിനം വിറ്റത്. രണ്ടാം സ്ഥാനത്ത് എമ്പുരാനും മൂന്നാമത് ആടുജീവിതവുമാണ്. ചിത്രം ആദ്യ ദിനം 5 കോടിക്കടുത്ത് നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4 . 50 കോടി കളക്ഷൻ സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്.

പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്. പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്നും ആരാധകർ പറയുന്നുണ്ട്. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് 50 കോടി കളക്ഷൻ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.

Content Highlights: Dies Irae sets record ticket sales on Book My Show on first day

dot image
To advertise here,contact us
dot image