കരുൺ നായർക്ക് വീണ്ടും സെഞ്ച്വറി; കേരളത്തിനെതിരെ കർണാടക മികച്ച ടോട്ടലിലേക്ക്

രഞ്ജി ട്രോഫിയിൽ കരുൺ നായർക്ക് വീണ്ടും സെഞ്ച്വറി

കരുൺ നായർക്ക് വീണ്ടും സെഞ്ച്വറി; കേരളത്തിനെതിരെ കർണാടക മികച്ച ടോട്ടലിലേക്ക്
dot image

രഞ്ജി ട്രോഫിയിൽ കരുൺ നായർക്ക് വീണ്ടും സെഞ്ച്വറി. കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ സെഞ്ച്വറി നേടിയ താരം ഇന്ന് കേരളത്തിനെതിരെ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. ഗോവക്കെതിരെ 267 പന്തിൽ 174 റൺസെടുത്ത് പുറത്താകാതെ നിന്നിരുന്നു കരുൺ. ശേഷം ഒറ്റ പരമ്പരയിൽ മാത്രം അവസരം തന്ന് ടീമിൽ നിന്ന് പുറത്താക്കിയ ബി സി സി ഐ സെലക്ടർമാർക്കെതിരെയും വിമർശനം ഉന്നയിച്ചിരുന്നു.

കേരളത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടകക്ക് വേണ്ടി ക്രീസിലുള്ള താരം ഇതുവരെ 213 പന്തിൽ രണ്ട് സിക്‌സറും 13 ഫോറുകളും അടക്കം 125 റൺസ് നേടിയിട്ടുണ്ട്. 71 റൺസുമായി സാമ്രാൻ രവിചന്ദ്രൻ ആണ് കൂടെ ക്രീസിലുള്ളത്. കെ എല്‍ ശ്രീജിത്ത് 65 റൺസുമായി പുറത്തായി. നിലവിൽ 79 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റിന് 283 റൺസ് എന്ന നിലയിലാണ് കർണാടക.

രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയന്‍റ് മാത്രമാണ് കേരളത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്‍റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്.

കേരളം പ്ലേയിംഗ് ഇലവൻ: നെടുമൺകുഴി ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (w/c), ബാബ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, ഹരികൃഷ്ണൻ എം യു, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം ഡി നിധീഷ്, വൈശാഖ് ചന്ദ്രൻ

കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (സി), അനീഷ് കെ.വി, കൃഷ്ണൻ ശ്രീജിത്ത് (ഡബ്ല്യു), കരുണ് നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്‌സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.

Content Highlights:

dot image
To advertise here,contact us
dot image