ടെസ്റ്റ് ചാംപ്യൻഷിപ്പ്; മൂന്നാമതെത്തിയ ഇന്ത്യയ്ക്ക് 12.42 കോടി; ഓസീസിനും ദക്ഷിണാഫ്രിക്കയ്ക്കും എത്ര കിട്ടും?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ മൂന്നാമത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് 12.42 കോടി രൂപയാണ് ലഭിക്കുക.

dot image

നീണ്ട 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുകയാണ്. ലോർഡ്സിൽ അരങ്ങേറിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അഞ്ചുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത്.

അതേ സമയം സമ്മാനത്തുകയായി 31.05 കോടി രൂപയാണ് ജേതാക്കളായ ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിൽ തോറ്റിട്ടും റണ്ണറപ്പായ ഓസീസിന് 18.63 കോടി രൂപ ലഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ മൂന്നാമത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് 12.42 കോടി രൂപയാണ് ലഭിക്കുക.

കഴിഞ്ഞ തവണ കിരീടം ചൂടിയ ഓസ്ട്രേലിയൻ ടീമിന് ലഭിച്ച തുകയ്ക്ക് ഏറെക്കുറെ തുല്യമാണിത്. കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാംപ്യൻഷിപ് സീസണുകളിലും രണ്ടാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക്, ഇത്തവണ ഫൈനലിൽ ഇടംപിടിക്കാനായിരുന്നില്ല. നേരിയ വ്യത്യാസത്തിൽ ഫൈനലിൽ ഇടം നഷ്ടമായ ഇന്ത്യ ഇത്തവണ മൂന്നാം സ്ഥാനത്താണ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കിയത്.

Content Highlights: Test Championship; India, who finished third, got Rs 12.42 crore; How much will Australia and South Africa get?;

dot image
To advertise here,contact us
dot image