മൈറ്റി തന്നെയാ!; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് WTC ഫൈനലിൽ ഓസീസിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 റണ്‍സിന് 138 റൺസിന്റെ മറുപടിയാണ് ദക്ഷിണാഫ്രിക്ക നൽകിയത്

dot image

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് 74 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 റണ്‍സിന് 138 റൺസിന്റെ മറുപടിയാണ് ദക്ഷിണാഫ്രിക്ക നൽകിയത്. ആറ് വിക്കറ്റ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടെംബ ബാവുമ 36 റൺസും ഡേവിഡ് ബെഡിങ്ഹാം 45 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല.

ലോര്‍ഡ്‌സില്‍ ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് വേണ്ടി സ്റ്റീവന്‍ സ്മിത്ത്, ബ്യൂ വെബ്‌സ്റ്റർ എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. സ്റ്റീവന്‍ സ്മിത്ത് 66 റൺസ് നേടിയപ്പോൾ ബ്യൂ വെബ്‌സ്റ്റർ 72 റൺസ് നേടി. കഗിസോ റബാഡയുടെ അഞ്ചുവിക്കറ്റ് പ്രകടനവും മാര്‍കോ യാൻസന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ഓസീസ് ബാറ്റിങ് നിരയെ തകർത്തു. എന്നാലും അതെ നാണയത്തിൽ പേസിലൂടെ തിരിച്ചടിച്ച് ഓസീസ് ലീഡ് നേടിയെടുത്തു.

Content Highlights: South Africa-Australia World Test Championship final; aus take lead

dot image
To advertise here,contact us
dot image