'ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ഇതിഹാസങ്ങൾക്കായി ടെസ്റ്റ് ചാംപ്യൻഷിപ്പ് നേടണം': കേശവ് മഹാരാജ്

'രണ്ട് വർഷം മുമ്പ് ദക്ഷിണാഫ്രിക്കൻ ടീം ടെസ്റ്റ് ചാംപ്യൻഷിപ്പ് യാത്ര ആരംഭിച്ചപ്പോൾ ഫൈനൽ വരെയെത്തുമെന്ന് ആരും കരുതിയിരുന്നില്ല'

dot image

ജൂൺ 11ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മുമ്പ് പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം സ്പിന്നർ കേശവ് മഹാരാജ്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങൾക്കായി ടെസ്റ്റ് ചാംപ്യൻഷിപ്പ് സ്വന്തമാക്കണമെന്ന് കേശവ് മഹാരാജ് ആ​ഗ്രഹം പ്രകടിപ്പിച്ചു.

'ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ഞങ്ങൾക്ക് വേണ്ടി നേടുകയെന്നതല്ല ദക്ഷിണാഫ്രിക്കൻ ടീമിന്റെ ലക്ഷ്യം. മുൻ കാലങ്ങളിൽ ദക്ഷിണാഫ്രിക്കൻ ടീമിനായി കളിച്ച ഇതിഹാസ താരങ്ങൾക്കായി ടെസ്റ്റ് ചാംപ്യൻഷിപ്പ് നേടണമെന്നാണ് ‍ഞങ്ങളുടെ ആഗ്രഹം. അതുപോലെ ഭാവിയിൽ ഇതുപോലൊരു കിരീടം നേടി ടെസ്റ്റ് ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കയുടെ മികവ് നിലനിർത്താൻ കഴിയുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു,' മഹാരാജ് പ്രതികരിച്ചു.

'രണ്ട് വർഷം മുമ്പ് ദക്ഷിണാഫ്രിക്കൻ ടീം ടെസ്റ്റ് ചാംപ്യൻഷിപ്പ് യാത്ര ആരംഭിച്ചപ്പോൾ ഫൈനൽ വരെയെത്തുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ ഓരോ പരമ്പര കഴിയുമ്പോഴും ദക്ഷിണാഫ്രിക്ക മികച്ച ടീമായി മാറികൊണ്ടിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിൽ യുവതാരങ്ങളും അനുഭവസമ്പത്തുള്ളവരും ഒരുമിച്ച് മുന്നേറുന്നു. വീണ്ടുമൊരു കിരീടപോരാട്ടത്തിനായി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്കൻ ടീം. എല്ലാ താരങ്ങളും വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ലക്ഷ്യത്തോട് അടുക്കുന്തോറും ആവേശം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് ഉൾക്കൊണ്ട് ഈ അവസരം ആസ്വദിച്ച് സ്വതന്ത്രമായി കളിക്കുക എന്നതാണ് പ്രധാനം,' മഹാരാജ് വ്യക്തമാക്കി.

ജൂൺ 11 നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയക്ക് കിരീടം നിലനിർത്തുകയാണ് ലക്ഷ്യം. എന്നാൽ ആദ്യ ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. 1998ലെ ചാംപ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഐസിസി കിരീടങ്ങൾ വിജയിച്ചിട്ടില്ലെന്ന പേരുദോഷം മാറ്റുകയെന്ന ലക്ഷ്യവും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുണ്ട്.

Content Highlights: We want to honour legends of the past: Maharaj ahead of WTC final

dot image
To advertise here,contact us
dot image