
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മെയ് മാസത്തെ മികച്ച താരമായി യു എ ഇ താരം മുഹമ്മദ് വസീം തിരഞ്ഞെടുക്കപ്പെട്ടു. ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടിലും ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലും മികച്ച പ്രകടനം നടത്തിയതാണ് മുഹമ്മദ് വസീമിന് ഗുണമായത്.
മധ്യനിര ബാറ്ററായ താരം കഴിഞ്ഞ അഞ്ച് ഏകദിന മത്സരങ്ങളിൽ നിന്ന് 169 റൺസാണ് നേടിയത്. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ഓപണറുടെ റോളിലെത്തിയ താരം ആദ്യ രണ്ട് മത്സരങ്ങളിൽ 54, 82 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. പരമ്പരയുടെ താരമായതും വസീം ആയിരുന്നു.
ദക്ഷിണാഫ്രിക്കൻ താരം ക്ലോ ട്രയോൺ ആണ് മികച്ച വനിത താരം. ശ്രീലങ്ക, ഇന്ത്യ ടീമുകൾ ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിൽ മൂന്ന് ഏകദിനങ്ങളിൽ നിന്നായി 176 റൺസും ആറ് വിക്കറ്റുമാണ് താരം നേടിയത്. രണ്ട് അർധ സെഞ്ച്വറികളും ഒരു ഹാട്രികും ഇതിൽ ഉൾപ്പെടുന്നു.
Content Highlights: ICC Player of the Month: UAE’s Waseem wins men’s award