IPL ഫൈനലിന് മണിക്കൂറുകൾ മാത്രം; RCB ഹോട്ടലിൽ സന്ദർശനം നടത്തി ജയ് ഷാ; ചോദ്യങ്ങളുയർത്തി ആരാധകർ

വിജയാശംസകള്‍ നേരാനാണ് ഐസിസി ചെയര്‍മാൻ ഹോട്ടലില്‍ എത്തിയതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.

dot image

ഐപിഎല്‍ കിരീടപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. രാത്രി ഏഴര മുതൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് തുടങ്ങുന്ന പോരിന് വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ കലാശപ്പോരിന് മണിക്കൂറുകൾക്ക് പുറമെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയിരിക്കുയാണ് ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ.

ഇന്ന് ഉച്ചയോടെയാണ് ജയ് ഷാ അഹമ്മദാബാദില്‍ ആര്‍സിബി താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്. ആര്‍സിബിക്ക് വിജയാശംസകള്‍ നേരാനാണ് ഐസിസി ചെയര്‍മാൻ ഹോട്ടലില്‍ എത്തിയതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. എന്നാൽ ഫൈനലിന് മുന്‍പ് പഞ്ചാബ് കിംഗ്സ് താരങ്ങളെയും സന്ദര്‍ശിച്ച് ജയ് ഷാ വിജയാശംസ നേര്‍ന്നോ എന്ന കാര്യം വ്യക്തമല്ല. ജയ് ഷാ ആര്‍സിബി താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതാണ് ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

2023ലെ ഐപിഎല്‍ ഫൈനല്‍ സമയത്ത് ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയതും ഗുജറാത്തിനെ പരസ്യമായി പിന്തുണച്ചതും ഗുജറാത്ത് കിരീടം നേടിയതുമാണ് ഇപ്പോള്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: icc chairman jay shah s visit at-rcb s team hotel in ahmedabad

dot image
To advertise here,contact us
dot image