
ആവേശത്തിന്റെ മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി അവസാന ലാപ്പിലേക്ക് കടക്കുകയാണ്. ഇതുവരെ കിരീടങ്ങളൊന്നും നേടാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. പോയിന്‍റ് ടേബിളിന്‍റെ തലപ്പത്ത് എത്തിക്കൊണ്ട് പ്ലേ ഓഫ് കളിച്ചാണ് ആര്‍സിബിയും പഞ്ചാബും ഫൈനലില്‍ പ്രവേശിച്ചത്.
ഐപിഎല്ലിന് പുതിയ അവകാശികളെ കിട്ടുമെന്നുള്ളത് ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്. ബെംഗളൂരുവിനും പഞ്ചാബിനും തുല്യമായ പിന്തുണ തന്നെ ആരാധകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നുണ്ട്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് കോഹ്ലി വീണ്ടും ഒരു ഫൈനലിലെത്തുമ്പോള്‍ ട്രോഫിയില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുമില്ല.
രജത് പാട്ടിദാറിന്റെ കീഴില്‍ ഇറങ്ങുന്ന ആര്‍സിബിക്ക് പിന്തുണയുമായി ടീമിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍താരങ്ങളായ എ ബി ഡിവില്ലേഴ്‌സും ക്രിസ് ഗെയ്‌ലുമെത്തുന്നുണ്ട്. നേരത്തെ തന്നെ ഇന്ത്യയിലെത്തിയ ഡിവില്ലേഴ്‌സ് പ്രിയ സുഹൃത്തായ വിരാടിനും ആര്‍സിബിക്കും ആശംസ അറിയിച്ചിരുന്നു. ക്രിസ് ഗെയ്‌ലും ആര്‍സിബിയുടെ നാലാം ഫൈനലിന് സാക്ഷിയാകും.
AB De Villiers & Chris Gayle will be at Narendra Modi Stadium for watching IPL 2025 final. 🏆 pic.twitter.com/NrTBFcRKzI
— Johns. (@CricCrazyJohns) June 3, 2025
2016ല്‍ ആര്‍.സി.ബി അവസാനമായി ഫൈനല്‍ കളിച്ചപ്പോള്‍ വിരാട് കോഹ്ലിയോടൊപ്പം ഡിവില്ലേഴ്‌സും ടീമംഗങ്ങളായിരുന്നു. ഒരു കാലത്ത് ആര്‍സിബിയുടെ ബാറ്റിങ്ങ് നിരയിലെ നെടുംതൂണുകളായിരുന്ന താരങ്ങളാണ് ഗെയ്‌ലും എബിഡിയും. ഒമ്പത് വര്‍ഷത്തിന് ശേഷം ഫൈനലിലെത്തുന്ന ആര്‍സിബിക്ക് വേണ്ടി ആര്‍പ്പ് വിളിക്കാന്‍ ഇരുവരുമെത്തുന്നത് ആവേശം ഇരട്ടിപ്പിക്കും.
CHRIS GAYLE ON THE WAY TO AHEMDABAD TO WATCH IPL FINAL 🔥 pic.twitter.com/oTA4IF0chb
— Johns. (@CricCrazyJohns) June 3, 2025
2016ലെ ഫൈനലില്‍ ഡേവിഡ് വാര്‍ണറുടെ കീഴില്‍ ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു ബംഗളൂരുവിന്റെ തോല്‍വി. അതേസമയം 11 വര്‍ഷത്തിന് ശേഷമാണ് പഞ്ചാബ് കിങ്‌സ് ഫൈനലില്‍ പ്രവേശിക്കുന്നത്. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള ഫൈനലിലാണ് പഞ്ചാബ് കളിച്ചത്. മൂന്ന് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ തോല്‍വി.
Content Highlights- Chris gayle and Ab devillers will be there in ipl finals of rcb vs pbks