മഴ വില്ലനായാല്‍ പുറത്താവുക മുംബൈയോ ഗുജറാത്തോ? എലിമിനേറ്റര്‍ പോരാട്ടത്തിന് റിസര്‍വ് ദിനമുണ്ടോ? അറിയാം

വൈകീട്ട് 7.30ന് മൊഹാലിയിലാണ് നിർണായക പോരാട്ടം

dot image

ഇന്ത്യൻ പ്രീമിയർ ലീ​​ഗ് 18-ാം സീസണിന്റെ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടുകയാണ്. വൈകീട്ട് 7.30ന് മൊഹാലിയിലാണ് നിർണായക പോരാട്ടം. ലീഗ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് എലിമിനേറ്ററിലേക്ക് എത്തിയത്. ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇന്നത്തെ മത്സരത്തിലെ വിജയികളാണ് ര‌ണ്ടാം ക്വാളിഫയറിലേക്ക് മുന്നേറുക. ഞായറാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിം​ഗ്സിനെയാണ് എലിമിനേറ്റർ പോരാട്ടത്തിൽ വിജയിക്കുന്ന ടീം നേരിടുക. ഇന്നലെ നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ ആർസിബിയോട് പരാജയം വഴങ്ങിയതോടെയാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിം​ഗ്സ് രണ്ടാം ക്വാളിഫയറിൽ എത്തിയത്.

അതേസമയം മുംബൈ- ​ഗുജറാത്ത് എലിമിനേറ്റർ പോരാട്ടത്തിൽ മഴ വില്ലനാവുമോ എന്ന ആശങ്കയിലാണ് ആരാധകർ. മഴമൂലം ടൂർണമെന്റിൽ നിരവധി മത്സരങ്ങൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാൽ നിർണായക പോരാട്ടത്തിന് റിസർവ് ദിനമുണ്ടോ അല്ലെങ്കിൽ മഴ മുടക്കിയാൽ രണ്ടാം ക്വാളിഫയറിന് ആര് യോ​ഗ്യത നേടുമെന്ന് നോക്കാം.

മുല്ലൻപൂരിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിന് കാലാവസ്ഥ വില്ലനാകാനുള്ള‌ സാധ്യത കുറവാണ്‌. മുല്ലൻപൂരിൽ ഇന്ന് മഴക്കുള്ള സാധ്യത 10 ശതമാനമാണ്‌. എന്നാൽ അപ്രതീക്ഷിതമായി മഴ കളി മുടക്കുകയാണെങ്കിൽ മുംബൈ ഇന്ത്യൻസിനായിരിക്കും പണി കിട്ടുകയെന്നതാണ് വാസ്തവം. എലിമിനേറ്റർ മത്സരത്തിന് റിസർവ് ദിനം അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മഴ വില്ലനായി മത്സരം നടന്നില്ലെങ്കിൽ ലീഗ് ഘട്ടത്തിൽ മുന്നിൽ ഫിനിഷ് ചെയ്ത ടീമാകും രണ്ടാം ക്വാളിഫയറിലേക്ക് മാർച്ച് ചെയ്യുക. ഗുജറാത്ത് ടൈറ്റൻസ് മൂന്നാമതും മുംബൈ ഇന്ത്യൻസ് നാലാമതുമാണ് ലീഗിൽ ഫിനിഷ് ചെയ്തത് എന്നതിനാൽ സ്വാഭാവികമായും മുംബൈ പുറത്താകും. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് രണ്ടാം ക്വാളിഫയറിലേക്ക് യോ​ഗ്യത നേടുകയും ചെയ്യും.

Content Highlights: What happens if Gujarat Titans vs Mumbai Indians IPL Eliminator gets washed out in Mullanpur?

dot image
To advertise here,contact us
dot image