
ക്രിക്കറ്റിൽ ഇഷ്ടപ്പെട്ട താരങ്ങൾ ആരെന്ന ചോദ്യത്തിന് മറുപടിയുമായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. കുട്ടികളുമായുള്ള ഒരു പരിപാടിക്കിടെയാണ് റാഷിദ് തന്റെ ഇഷ്ടതാരങ്ങളുടെ പേരുകൾ പറഞ്ഞത്. ബാറ്റിങ്ങിൽ വിരാട് കോഹ്‍ലിയും ബൗളിങ്ങിൽ ജസ്പ്രീത് ബുംമ്രയും ഓൾ റൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യയുമാണ് തന്റെ ഇഷ്ടതാരങ്ങളെന്ന് റാഷിദ് ഖാൻ പ്രതികരിച്ചു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ റാഷിദിന്റെ പ്രതികരണം തരംഗമാകുകയാണ്.
Rashid Khan picked:
— Mufaddal Vohra (@mufaddal_vohra) May 29, 2025
- Virat Kohli as his favourite batter.
- Jasprit Bumrah as his favourite bowler.
- Hardik Pandya as his favourite All Rounder. pic.twitter.com/lTuMz00ezC
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കോഹ്‌ലി. 265 മത്സരങ്ങളിൽ നിന്നായി കോഹ്‍ലി 8,606 റൺസ് നേടിയിട്ടുണ്ട്. ചാംപ്യൻസ് ലീഗിലേത് ഉൾപ്പെടെ 9,000ത്തിലധികം റൺസാണ് കോഹ്‍ലി ആർസിബിക്കായി നേടിയിട്ടുള്ളത്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‍ലിക്ക് 27,000ൽ അധികം റൺസുമുണ്ട്.
ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ബുംമ്ര അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലുമായി ഇന്ത്യയ്ക്ക് വേണ്ടി 204 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 443 വിക്കറ്റുകളും ബുംമ്ര സ്വന്തമാക്കി കഴിഞ്ഞു. 2022ൽ ഐപിഎൽ ചാംപ്യനായ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്നു ഹാർദിക് പാണ്ഡ്യ. തൊട്ടടുത്ത വർഷം ഹാർദിക് നയിച്ച ഗുജറാത്ത് ഐപിഎൽ ഫൈനൽ കളിച്ചിരുന്നു.
Content Highlights: Rashid Khan Picks Virat Kohli As His Favourite Batter