സ്വന്തം മണ്ണിൽ സിറ്റിക്ക് നാണക്കേട്; ഇത്തിഹാദിൽ ടോട്ടൻഹാമിന് കിടിലൻ ജയം

സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ടോട്ടൻഹാമിനോട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റി തോറ്റത്

dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് ടോട്ടൻഹാം. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ടോട്ടൻഹാമിനോട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റി തോറ്റത്.തുടർച്ചയായ രണ്ടാം ജയത്തോടെ തോമസ് ഫ്രാങ്കും സംഘവും ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

ആദ്യ പകുതിയിലായിരുന്നു മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. ബ്രെണ്ണൻ ജോൺസൻ, ജാവോ പലീഞ്ഞ എന്നിവരാണ് ടോട്ടൻഹാമിനായി വലകുലുക്കിയത്. കഴിഞ്ഞ നവംബറിൽ ഇതേ സ്റ്റേഡിയത്തിൽ ടോട്ടൻഹാമിനു മുന്നിൽ സിറ്റി 4-0ത്തിനു തകർന്നടിഞ്ഞിരുന്നു. തുടക്കത്തിൽ സിറ്റിക്ക് ആധിപത്യം പുലർത്താനായെങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുക്കാനായില്ല. ഈജിപ്ഷ്യൻ താരം ഒമർ മർമൂഷ്, റയാൻ ചെർക്കി തുടങ്ങിയവരെല്ലാം അവസരങ്ങൾ നഷ്ടപ്പെടുത്തി.

മത്സരത്തിന്റെ 35-ാം മിനിറ്റിൽ സന്ദർശകർ കിട്ടിയ ആദ്യ അവസരം മുതലെടുത്തു. ജോൺസനാണ് ആദ്യം വല കുലുക്കിയക്. ബ്രസീൽ താരം റിച്ചാർലിസൺ നൽകിയ ഒരു ക്രോസ് താരം വലയിലാക്കി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+2) സിറ്റിയെ ഞെട്ടിച്ച് പലീഞ്ഞയിലൂടെ ടോട്ടൻഹാം ലീഡ് രണ്ടാക്കി.

രണ്ടാം പകുതിയിൽ സിറ്റിയുടെയും പെപ്പിന്റെയും അറ്റാക്കിനെ ടോട്ടൻഹാം പ്രതിരോധിച്ചതോട് കൂടി മത്സരം അനായാസ് സന്ദർശകർ വിജയിച്ചു.

CONTENT HIGHLIGHTS- Manchester City lost to Tottenham

dot image
To advertise here,contact us
dot image