
ഐപിഎൽ കിരീടത്തിനായുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കാത്തിരിപ്പ് ഈ വർഷം അവസാനിക്കുമെന്ന് ഓസ്ട്രേലിയൻ മുൻ താരം ഷെയ്ൻ വാട്സൺ. ഐപിഎൽ 2025-ലെ വിജയി, ഇതിനെക്കുറിച്ച് ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്ട്, അത് ആർസിബിയാണ്. ഫൈനലിൽ മാൻ ഓഫ് ദി മാച്ച് വിരാട് കോഹ്‌ലിയാകും. 'എനിക്ക് തോന്നുന്നത് ഇത് ആർസിബിയുടെ സമയമാണെന്ന്. ടൂർണമെൻ്റിൻ്റെ അവസാന ഘട്ടത്തിൽ അവർക്ക് ചില തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്, പക്ഷേ ജോഷ് ഹേസിൽവുഡ് പ്ലേ ഓഫിൽ തിരിച്ചെത്തുന്നതോടെ, ഇത്തവണ ആർസിബി ഐപിഎൽ കിരീടം നേടുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു', ഷെയ്ൻ വാട്സൺ എക്സിൽ കുറിച്ചു.
'ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് കോഹ്‍ലി വിരമിക്കൽ പ്രഖ്യാപിച്ചു. അതിശയകരമായ ഒരു ടെസ്റ്റ് കരിയറായിരുന്നു കോഹ്‍ലിക്ക് ഉണ്ടായിരുന്നത്. പ്ലേ ഓഫിൽ പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരെ തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിൽ മുംബൈ ഇന്ത്യൻസിനെതിരെ മത്സരമുണ്ടായാൽ ആർസിബിക്ക് വളരെ ബുദ്ധിമുട്ടേണ്ടി വരും. എന്നിരുന്നാലും, ഇത് ആർസിബിയുടെ സമയമായിരിക്കുമെന്ന് ഞാൻ കരുതുന്നു. നമ്പർ 18… അതിന്റെ അർത്ഥം നമുക്കെല്ലാവർക്കും അറിയാം. ആർസിബിക്ക് അവരുടെ ആദ്യത്തെ ഐപിഎൽ ട്രോഫി നേടിക്കൊടുക്കുന്നത് ഒടുവിൽ കോഹ്‌ലിയായിരിക്കുമെന്ന് ഞാൻ കരുതുന്നു', വാട്സൺ വ്യക്തമാക്കി.
It really has been another incredible season of @IPL 💪🏻💪🏻💪🏻
— Shane Watson (@ShaneRWatson33) May 28, 2025
The playoffs are truly going to be epic!! 💥💥
Here are my predictions for who I think is going to win IPL18.
Make your predictions on Wolf777 now.#watson #wolf777 #wolf777exchange #cricket #ipl18 #playoffs… pic.twitter.com/2faVKyI7jW
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മത്സരത്തിന് പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയമാണ് വേദിയാകുന്നത്. ആദ്യ ക്വാളിഫയർ വിജയിക്കുന്നവർ ഐപിഎൽ ഫൈനലിന് യോഗ്യത നേടും. പരാജയപ്പെടുന്ന ടീമിന് എലിമിനേറ്ററിൽ വിജയിക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാം.
Content Highlights: Shane Watson believes RCB will lift IPL this time