
Jun 6, 2025
11:16 AM
ടി20 ലോക ഇലവനെ തിരഞ്ഞെടുത്ത് പാകിസ്താന്റെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായിരുന്ന ബാബര്‍ അസം. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും ജസ്പ്രിത് ബുംമ്രയെയും ഒഴിവാക്കിയാണ് ബാബര്‍ ടി20 ടീമിനെ തിരഞ്ഞെടുത്തത്. അതേസമയം ഇന്ത്യന്‍ താരങ്ങളായ രോഹിത് സൂര്യകുമാര്‍ യാദവിനെയും ടി20യിലെ തന്റെ ലോക ഇലവനില്‍ ഉള്‍പ്പെടുത്തി.
Babar Azam picks players as World XI in T20I. pic.twitter.com/n8S1uYasQb
— Ahtasham Riaz (@ahtashamriaz22) May 15, 2025
പാകിസ്താന്‍റെ ഏകദിന ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനോടൊപ്പം ഓപണിംഗ് ബാറ്റ്സ്മാനായി രോഹിതിനെ ബാബര്‍ തിരഞ്ഞെടുത്തപ്പോള്‍, സൂര്യയെ നാലാം നമ്പര്‍ ബാറ്റ്സ്മാനായി ബാബര്‍ തിരഞ്ഞെടുത്തു. വിരാട് കോഹ്‌ലിക്ക് പകരം പാകിസ്താന്റെ ഫഖര്‍ സമാനാണ് മൂന്നാം നമ്പറില്‍.
Babar Azam's world playing Xi 🔥 pic.twitter.com/k6xpobjVhl
— Waseem Khan Lodhi x BA⁵⁶🏏 (@iAmKhanLodhi) May 15, 2025
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറെയാണ് ബാബര്‍ അഞ്ചാം നമ്പറിലേക്ക് തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയും ഡേവിഡ് മില്ലര്‍ ഫിനിഷറായും ഇറങ്ങും. പേസ് ഓള്‍ റൗണ്ടറായി ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജാന്‍സന്‍ ബാബറിന്റെ ടീമിലെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ നായകനായ റാഷിദ് ഖാനാണ് സ്‌പെഷലിസ്റ്റ് സ്പിന്നറായി ടീമില്‍ ഇടം നേടിയത്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്ക് വുഡ് എന്നിവരെ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരായി ഉള്‍പ്പെടുത്തി.
ബാബര്‍ അസം തിരഞ്ഞെടുത്ത ലോക ടി20 ഇലവന്‍:
രോഹിത് ശര്‍മ (ഇന്ത്യ), മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍), ഫഖര്‍ സമാന്‍ (പാകിസ്ഥാന്‍), സൂര്യകുമാര്‍ യാദവ് (ഇന്ത്യ), ജോസ് ബട്ട്ലര്‍ (ഇംഗ്ലണ്ട്), ഡേവിഡ് മില്ലര്‍ (ദക്ഷിണാഫ്രിക്ക), മാര്‍ക്കോ ജാന്‍സെന്‍ (ദക്ഷിണാഫ്രിക്ക), റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍), എംട്രൂസ് (അഫ്ഗാനിസ്ഥാന്‍), സിട്രാസ് (അഫ്ഗാനിസ്ഥാന്‍), മാര്‍ക്ക് വുഡ് (ഇംഗ്ലണ്ട്).
Content Highlights: No Virat Kohli & Jasprit Bumrah ! Babar Azam Includes 2 Indians In His World XI